സംസാരിക്കുന്നത് മലയാളം? താലിബാനിൽ മലയാളി? സംശയവുമായി തരൂർ, വീഡിയോ

0
454

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്ത താലിബാൻ ഭീകരരുടെ കൂട്ടത്തിൽ മലയാളികളുണ്ടോ എന്ന സംശയം പ്രകടിപ്പിച്ച് ശശി തരൂർ. കാബൂൾ വളഞ്ഞതിന് പിന്നാലെ താലിബാൻ ഭീകരരിൽ ഒരാൾ ആഹ്ളാദത്താൽ കരയുന്ന ഒരു വീഡിയോയിൽ മറ്റൊരാൾ മലയാളം സംസാരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ ട്വീറ്റ്.

ആയുധധാരിയായ ഒരാൾ നിലത്തിരിക്കുന്നതും മറ്റൊരാൾ ‘സംസാരിക്കട്ടെ’ എന്ന് മലയാളത്തിൽ പറയുന്നതുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോയുടെ എട്ടാം സെക്കൻഡിൽ ആണ് ഈ മലയാളം വാക്ക് കേൾക്കുന്നതെന്നും തരൂർ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞത് രണ്ട് മലയാളി താലിബാനുകളെങ്കിലും ഉണ്ടെന്ന് തോന്നുന്നതായും തരൂർ ട്വിറ്ററിൽ പറയുന്നു.

എന്നാല്‍  താലിബാന്‍ തീവ്രവാദികളില്‍ മലയാളികള്‍ ഇല്ലെന്നും വീഡിയോയില്‍ ഉള്ളവര്‍ സാബുള്‍ പ്രവശ്യയിലെ ബ്രാവി ഭാഷ സംസാരിക്കുന്നവര്‍ ആണെന്നുമാണ് ദൃശ്യം പങ്കുവെച്ചയാളുടെ വാദം. ഈ ഭാഷക്ക് ദ്രാവിഡ‍ ഭാഷകളോട് സാദൃശ്യം ഉണ്ടാകുമെന്നും ദൃശ്യം പങ്കുവെച്ചയാള്‍ ട്വീറ്റ് ചെയ്തു. വഴി തെറ്റിയ മലയാളികളില്‍ ചിലർ താലിബാനില്‍ ചേര്‍ന്നതിനാല്‍ സാധ്യത പൂര്‍ണമായി തള്ളി കളയാനാകില്ലെന്നാണ് ഇതിനോടുള്ള തരൂരിന്‍റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here