അമ്യൂസ്‌മെന്റ് പാർക്കിൽ ഉല്ലസിച്ച് താലിബാൻ ഭീകരർ: വൈറലായി വിചിത്ര വീഡിയോകൾ

0
396

താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെ കാബൂളിലെ അമ്യൂസ്‌മെന്റ് പാർക്കിൽ സായുധരായ താലിബാൻ സൈനികർ ബമ്പർ കാറുകൾ ഓടിക്കുന്നതിന്റെയും ഉല്ലസിക്കുന്നതിന്റെയും മറ്റും വീഡിയോകൾ വൈറലാവുന്നു.

റോയിട്ടേഴ്സ് സീനിയർ റിപ്പോർട്ടർ ഹമീദ് ഷാലിസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പട്ടാളക്കാർ തോക്കുകളും പിടിച്ച് ബമ്പർ കാറുകൾ ഓടിക്കുന്നതായി കാണാം.

ഫ്രഞ്ച് വാർത്താ മാധ്യമമായ മീഡിയവെനീർ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ മെറി ഗോ റൗണ്ടിൽ ഉല്ലസിക്കുന്ന താലിബാൻ ഭീകരരെ കാണാം.

ഫ്രീലാൻസ് ജേണലിസ്റ്റ് ആസാദ് ഹന്ന ട്വിറ്ററിൽ ഇട്ട വിഡിയോയിൽ താലിബാൻ പട്ടാളക്കാർ ട്രാംപോളിനിൽ കുതിച്ചു പൊങ്ങി ഉല്ലസിക്കുന്നത് കാണിക്കുന്നു.

പ്രസിഡൻഷ്യൽ പാലസ് ജിമ്മിൽ അഭ്യാസം നടത്തുന്ന താലിബാൻ സൈനികരെ മറ്റൊരു വീഡിയോയിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here