ഈ ദിവസം ഓർമയിൽ വച്ചോ’; വാഹനാപകടം ഉണ്ടാക്കി കൊലപ്പെടുത്തുമെന്ന് ജലീലിന് ഭീഷണി

0
387

തിരുവനന്തപുരം∙ മുൻ മന്ത്രി കെ.ടി.ജലീലിന് ഫോണിൽ വധഭീഷണി. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജലീൽ ഡിജിപിക്കു പരാതി നൽകി. ഈ ദിവസം ഓർമയിൽ വച്ചോ ഹംസയാണ് പറയുന്നതെന്നാണ് സന്ദേശത്തിലുള്ളത്. ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്നു ശ്രദ്ധിച്ചോ എന്നാണ് സംഭാഷണത്തിന്റെ തുടക്കത്തിൽ പറയുന്നത്.സിപിഎമ്മിന്റെ കൂടെ ചേർന്നു ഓരോന്നു പറയുന്നത് ഓർത്തുവച്ചോ. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവനാണ്, ബ്രേക്ക് പോയാൽ മതി. തറവാട് മാന്തുമെന്നും വിളിച്ചയാൾ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here