ഇനി വാര്‍ഡാകെ അടച്ചിടില്ല; ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം

0
292

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ മാനദണ്ഡത്തിൽ മാറ്റം. 10 അംഗങ്ങളിൽ കൂടുതലുള്ള ഒരു വീട്ടിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ മൈക്രോ കണ്ടയിൻമെന്‍റ് സോണാക്കും. 100 മീറ്ററിനുള്ളിൽ അഞ്ച് പേരിൽ കൂടുതൽ പോസിറ്റീവായാൽ ആ മേഖലയെയും മൈക്രോ കണ്ടെയിൻമെന്‍റ് സോണാക്കാനാണ് തീരുമാനം.

വാര്‍ഡ് ആകെ അടച്ചിടുന്നതിന് പകരം എവിടെയാണോ രോഗവ്യാപനമുള്ളത് അവിടെ മാത്രം അടച്ചിടുക എന്നതാണ് പുതിയരീതി. ഫ്ലാറ്റ്, വ്യവസായ സ്ഥാപനം, ഏതാനും വീടുകള്‍ എന്നിവിടങ്ങളിലായി നിയന്ത്രണം ചുരുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here