ഇന്ധനവിലയില്‍ നേരിയ കുറവ്; അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുന്നു

0
204

ദില്ലി: രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിനും ഡീസലിനും 15 പൈസ വീതം കുറഞ്ഞു. പെട്രോളിന് തിരുവനന്തപുരത്ത് 103.75 രൂപയും കൊച്ചിയില്‍ 101.71 രൂപയുമായി ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയില്‍ 93.82 രൂപയുമാണ് നിരക്ക്. അതേസമയം, അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് വിലയിടിവ് തുടരുകയാണ്. ഈ മാസം ബാരലിന് 9 ഡോളറാണ് ക്രൂഡ് വില കുറഞ്ഞത്.

യുഎസ് ഡോളറിന്‍റെ മൂല്യം ഉയരുന്നതും കൊവിഡ് -19 ഡെൽറ്റാ വേരിയന്റ് കേസുകളിലെ വർധനയും അന്താരാഷ്ട്ര ക്രൂഡ് നിരക്കിൽ വലിയ ഇടിവിന് കാരണമായി. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ദൃശ്യമായത്. വലിയ ഉപഭോക്താക്കളിൽ മുൻപന്തിയിലുളള ചൈനയുടെ വളർച്ച മന്ദ​ഗതിയിലായതും യുഎസ് സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കൽ മന്ദ​ഗതിയിൽ തുടരുന്നതും നിരക്കിടിവിന് ആക്കം കൂട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here