Saturday, September 18, 2021

അഫ്​ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവി എന്താവും; കായിക ടീമുകളെ താലിബാൻ പിരിച്ചുവിടുമോ?

Must Read

കാബൂൾ: താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ അഫ്​ഗാനിസ്ഥാനിൽ കായിക ടീമുകളുടെ ഭാവി ആശങ്കയിൽ. സമീപകാലത്ത് വളരെയധികം പിന്തുണ പിടിച്ചുപറ്റിയ ക്രിക്കറ്റ് ടീമിന്റെ ഭാവിയിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നത്. താലിബാനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുന്ന ലോക രാജ്യങ്ങൾ അഫ്​ഗാൻ ടീമിനെ മത്സരങ്ങൾക്ക് ക്ഷണിക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. അങ്ങനെ വന്നാൽ താലിബാന്റെ അം​ഗീകാരം ലഭിച്ചാലും ടീമിന് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.

നിലവാരമില്ലാത്ത സ്റ്റേഡിയങ്ങളുടെ അപര്യാപ്തത മൂലം നോയിഡയിലാണ് 2017 മുതൽ അഫ്​ഗാൻ ടീം പരിശീലനം നടത്തുന്നത്. ബേസ് ​ഗ്രൗണ്ട് ഇന്ത്യയിലാണെങ്കിലും അന്താരാഷ്ട്ര പ്രതിസന്ധി രൂപപ്പെട്ടതിനാൽ ടീമിന്റെ ഭാവി ഇനി തീരുമാനിക്കേണ്ടത് താലിബാനായിരിക്കും. അഫ്​ഗാനിസ്ഥാൻ താരങ്ങൾ ഐപിഎല്ലിൽ എത്തുമോയെന്നും വ്യക്തമല്ല. ഐപിഎല്ലിന് താരങ്ങളെ എത്തിക്കാൻ ബിസിസിഐ നേരിട്ട് ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്. എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അം​ഗീകാരം ഇതിനാവശ്യമായിരിക്കും. ട്വന്റി-20 നായകൻ റാഷിദ് ഖാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ഇന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഇവരുടെ ഭാവി ആശങ്കയിലാവുന്നത് ബിസിസിഐ പരി​ഗണിച്ചേക്കുമെന്നും സൂചനയുണ്ട്. റാഷിദിനെ കൂടാതെ മുഹമ്മദ് നബി, മുജീബ് റഹ്മാൻ എന്നിവർ നിലവിൽ ഐ.പി.എല്ലിന്റെ ഭാ​ഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ഐപിഎല്‍ ആദ്യഘട്ടത്തില്‍ കണ്ടവരില്‍ പലരും രണ്ടാംഘട്ടത്തിലില്ല; കൊഴിഞ്ഞുപോയവരും പകരക്കാരും ഇവര്‍

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ടം നാളെ യുഎഇയില്‍ തുടങ്ങുമ്പോള്‍ പല ടീമുകളുടെയും മുഖച്ഛായയില്‍ ചെറിയ മാറ്റമൊക്കെ വന്നിട്ടുണ്ട്. ഐപിഎല്‍ ആദ്യഘട്ടത്തില്‍ കളിച്ച പല സൂപ്പര്‍ താരങ്ങളും രണ്ടാംഘട്ടം...

More Articles Like This