Saturday, September 25, 2021

മൂന്നു ദിവസമായി വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇടിവ്

Must Read

കൊച്ചി: മൂന്നു ദിവസമായി വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ഇടിവ്. പവന് ഇരുന്നൂറു രൂപയാണ് ഇന്നു കുറഞ്ഞത്. പവന്‍ വില 36,000ല്‍ എത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 ആയി.

ഈ മാസം പൊതുവേ സ്വര്‍ണ വില ഉയരുന്ന പ്രവണതയാണ് കാണിച്ചത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്നു വില. ഇത് ഉയര്‍ന്ന് 16ന് മാസത്തിലെ ഉയര്‍ന്ന വിലയായ 36,200ല്‍ എത്തി.

സ്വര്‍ണ വിപണിയില്‍ നിലവിലെ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും; കോവിഡ് അവലോകനയോ​ഗം ഇന്ന്

കേരളത്തിൽ ഇന്ന് വൈകുന്നേരം ചേരുന്ന കോവിഡ് അവലോകനയോ​ഗത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വൈകുന്നേരം ചേരുന്ന യോ​ഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. ഹോട്ടലുകളിൽ ഇരുന്ന...

More Articles Like This