മഞ്ചേശ്വരം കോഴക്കേസ്; പണം നല്‍കിയത് സുനില്‍ നായിക്, ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർത്തേക്കും

0
202

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ ബി.ജെ.പി ജില്ലാ നേതാക്കളെ പ്രതി ചേർക്കുമെന്ന് സൂചന.  കെ.സുന്ദരയുടെ പത്രിക പിൻവലിക്കാൻ നേതൃത്വം നൽകിയ ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്‍റ് ഉൾപ്പടെയുള്ളവരെയാവും പ്രതി ചേർക്കുക.

കേസില്‍ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായികിനെ ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന വെളിപ്പെടുത്തലിലാണ് അന്വേഷണം. പണം നല്‍കിയത് സുനില്‍ നായികാണെന്ന് സുന്ദരയുടെ അമ്മ ബേഡ്ച്ചി തിരിച്ചറിഞ്ഞു.  സുനില്‍ നായിക്കിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here