ഒന്നുറങ്ങിയാൽ ഉണരുന്നത് 25 ദിവസം കഴിഞ്ഞ്; വർഷത്തിൽ 300 ദിവസവും ഉറക്കം; അപൂർവം

0
410

ജയ്പൂർ: അപൂർവ രോഗം ബാധിച്ച രാജസ്ഥാൻ സ്വദേശിയായ യുവാവ് ഉറങ്ങുന്നത് ഒരു വർഷത്തിൽ മുന്നൂറോളം ദിവസം. രാജസ്ഥാനിലെ നാഗൗറിലെ ഭഡ്വ ഗ്രാമത്തിൽ താമസിക്കുന്ന പുർഖാറാം എന്ന 42 വയസ്സുകാരനാണ് ‘ആക്സിസ് ഹൈപ്പർ സോമ്നിയ’ എന്ന അസുഖം പിടിപെട്ടിരിക്കുന്നത്.

ഇത്രയും കൂടുതൽ സമയം ഉറങ്ങുന്ന പുർഖാറാമിനെ കുംഭകർണ്ണൻ എന്നാണ് ആളുകൾ വിശേഷിപ്പിക്കുന്നത്. രാമായണ കഥാപാത്രമായ രാവണന്റെ സഹോദരനായ കുംഭകർണ്ണൻ ആറ് മാസത്തോളം ഉറങ്ങാറുണ്ടായിരുന്നുവെന്ന് ഐതിഹ്യങ്ങൾ പറയുന്നു.

സാധാരണ ഗതിയിൽ ഒരാൾ ദിവസേന ആറു മുതൽ എട്ടു മണിക്കൂർ സമയം ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയാണ്. എന്നാൽ പുർഖാറാം ഉറങ്ങിയാൽ എഴുന്നേൽക്കുക 25 ദിവസങ്ങൾ കഴിഞ്ഞാണ്. 23 വർഷം മുൻപാണ് ഇദ്ദേഹത്തിന് അപൂർവ അസുഖം സ്ഥിരീകരിച്ചത്.

പ്രദേശത്ത് ഒരു കട നടത്തുന്ന ഇദ്ദേഹത്തിന് വർഷത്തിൽ വെറും അഞ്ച് ദിവസം മാത്രമാണ് ജോലി ചെയ്യാൻ സാധിക്കുക. ഉറങ്ങി കഴിഞ്ഞാൽ ഇദ്ദേഹത്തെ ഉണർത്താനും വളരെ ബുദ്ധിമുട്ടാണ്.

അസുഖം സ്ഥിരീകരിച്ച ഉടനെ പുർഖറാമിന്റെ കുടുംബാംഗങ്ങൾ ഡോക്ടർമാരെ സമീപിച്ചിരുന്നു. തുടക്കത്തിൽ ദിവസേന 15 മണിക്കൂർ എന്ന തോതിലായിരുന്നു അദ്ദേഹം ഉറങ്ങിയിരുന്നത്. ക്രമേണ ഉറക്കത്തിന്റെ ദൈർഘ്യം കൂടി വരികയും പിന്നീട് അത് ദിവസങ്ങൾ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. രോഗ ലക്ഷണങ്ങൾ ഇപ്പോൾ വർധിച്ചു വരികയും 20 മുതൽ 25 ദിവസം വരെ ഉറങ്ങും എന്ന സ്ഥിതിയായിട്ടുണ്ട് കാര്യങ്ങൾ.

കുടുംബാംഗങ്ങൾ പുർഖറാം ഉറങ്ങുമ്പോൾ അദ്ദേഹത്തിന് ഭക്ഷണം നൽകുകയും കുളിപ്പിക്കുകയും ചെയ്യുന്നു. ജോലിക്കിടെയും അദ്ദേഹം പലപ്പോഴും ഉറങ്ങിപ്പോകാറുണ്ടെന്നും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

അസുഖവും ചികിത്സയും കാരണം തനിക്ക് എപ്പോഴും ക്ഷീണമാണെന്നും ജോലിക്ഷമത തീരെയില്ലെന്നും പുർഖറാം പറയുന്നു. രോഗം കാരണം തലവേദന പോലെയുള്ള മറ്റു ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം പറയുന്നു.

പുർഖരത്തിന്റെ അസുഖം പെട്ടെന്നു മാറുമെന്നും സാധാരണ ജീവിതത്തിലേത്ത് ഉടൻ മടങ്ങി വരാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഭാര്യ ലിച്മി ദേവിയും അമ്മ കാവരി ദേവിയും.

LEAVE A REPLY

Please enter your comment!
Please enter your name here