Monday, September 20, 2021

‘ഒറ്റപാര്‍ട്ടിയായാല്‍ മാത്രം മുന്നണിയില്‍ തുടരാം’; ഐഎന്‍എല്ലിന് അന്ത്യശാസനം നല്‍കി സിപിഎം

Must Read

തിരുവനന്തപുരം: ഐഎന്‍എല്‍ പ്രശ്നത്തില്‍ കടുപ്പിച്ച് സിപിഎം. ഒറ്റപാര്‍ട്ടിയായാല്‍ മാത്രം മുന്നണിയില്‍ തുടരാമെന്ന് ഐഎന്‍എല്ലിന് സിപിഎം അന്ത്യശാസനം നല്‍കി. ഇരു വിഭാഗവും പ്രശ്നങ്ങൾ തീർത്ത് ഒന്നിക്കണമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. താക്കീത് നിലനിൽക്കെ പരസ്യപ്പോര് തുടർന്നാൽ മുന്നണി യോഗത്തിൽ ഇരു വിഭാഗങ്ങളെ മാറ്റി നിർത്തുന്നതടക്കം കടുത്ത നടപടികളും സിപിഎം ആലോചിക്കുന്നുണ്ട്.

എന്നാല്‍ മുന്നണിക്ക് തന്നെ നാണക്കേടുണ്ടാക്കിയ ഐഎൻഎൽ തമ്മിൽ തല്ലിൽ സിപിഎമ്മും സിപിഐയും വടി എടുത്തതോടെ അബ്ദുൾ വഹാബ് വിഭാഗം കടുംപിടുത്തം ഉപേക്ഷിക്കുകയാണ്. ഒത്തുതീർപ്പ് ഫോർമുല മുന്നോട്ട് വച്ചെന്ന് ഇടഞ്ഞുനില്‍ക്കുന്ന വഹാബ് വിഭാഗം പറഞ്ഞു. കാസിം ഇരിക്കൂറുമായി അടുത്ത് നിൽക്കുന്ന മന്ത്രി അഹമ്മദ് ദേവർ കോവിലുമായി അബ്ദുൾ വഹാബ് ചർച്ച നടത്തി. പരസ്യപ്പോര് ദൗർഭാഗ്യകരമാണെന്നും പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ തയ്യാറാണെന്നും അബ്ദുൾ വഹാബ് പറഞ്ഞു. അബ്ദുള്‍ വഹാബ് എകെജി സെന്‍ററിലെത്തി സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

പന്ത്രണ്ടായിരം സ്‌ക്വയര്‍ഫീറ്റ്;‍ നാല് നിലയിൽ മുസ്ലിം യൂത്ത് ലീഗിന് കോഴിക്കോട് ആസ്ഥാനം

കോഴിക്കോട് : മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആസ്ഥാന മന്ദിരം സെപ്തംബര്‍ 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ലീഗ്...

More Articles Like This