അലൻ, താഹ കേസ്​: ഒരാൾക്ക്​ ജാമ്യം അനുവദിച്ച്​ മറ്റൊരാൾക്ക്​ നിഷേധിക്കുന്നത്​ ശരിയല്ല -സുപ്രീംകോടതി

0
289

ന്യൂഡൽഹി: മ​ാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​​ എൻ.​െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക്​ ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക്​ നിഷേധിക്കുകയും ചെയ്​തതിനെതിരെ സുപ്രീംകോടതി. അലൻ ഷുഹൈബിന്​ ജാമ്യം അനുവദിച്ച്​ താഹ ഫസലിന്​ ജാമ്യം നിഷേധിക്കുന്നത്​ ശരിയല്ലെന്നും ഇരുവർക്കുമെതിരായ കേന്ദ്ര സർക്കാറി​െൻറ വാദം​ ഒരുമിച്ച്​ കേൾക്കാമെന്നും കോടതി വ്യക്തമാക്കി. അലന്​ ജാമ്യം അനുവദിച്ചതിനെതിരെ കേന്ദ്ര സർക്കാറി​െൻറ ഹരജി എവിടെ എന്നും സുപ്രീംകോടതി ചോദിച്ചു. അടുത്ത വെള്ളിയാഴ്​ച ഇരുവർക്കുമെതിരായ കേസ്​ ഒരുമിച്ച്​ പരിഗണിക്കുമെന്നും ജസ്​റ്റിസ്​ യു.യു. ലളിത്​ അധ്യക്ഷനായ ബെഞ്ച്​ ഉത്തരവിൽ വ്യക്തമാക്കി.

513 ദിവസമായി തടവറയിൽ കഴിയുന്ന താഹക്ക്​ ജാമ്യം നൽകണമെന്ന്​ അ​ദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. വി. ഗിരി വാദിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ക​ുടുംബത്തിന്​ താങ്ങാവുന്നതല്ല താഹയുടെ തടങ്കൽ എന്നും ഗിരി ബോധിപ്പിച്ചു. കേന്ദ്ര സർക്കാറിന്​ വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്​.വി. രാജ​ു ഇതിനെ എതിർത്തു. മാവോയിസ്​റ്റ്​ യോഗത്തിൽ താഹ പ​െങ്കടുത്തുവെന്ന്​ മാത്രമല്ല, യോഗത്തി​െൻറ മിനുട്​സ്​ എഴുതിയത്​ താഹയാണെന്നുമുള്ള ആരോപണങ്ങളും അദ്ദേഹം നിരത്തി.

താഹക്ക്​​ ജാമ്യം നൽകാതിരിക്കാൻ രാജു ശക്തമായി വാദിച്ചപ്പോഴാണ്​ അലന്​ കേരള ​ൈഹകോടതി ജാമ്യം നൽകിയതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിക്കുമെന്ന്​ പറഞ്ഞ പ്ര​േത്യകാനുമതി ഹരജിയുടെ കാര്യമെന്തായി എന്ന്​ ജസ്​റ്റിസ്​ ലളിത്​ ​ചോദിച്ചത്​. ഹരജിയുടെ കരട്​ ബന്ധപ്പെട്ട ഉദ്യോഗസ്​ഥ​ന്​ അയച്ചിട്ടുണ്ടെന്നും കോവിഡുമായി ബന്ധ​പ്പെട്ട്​ കാലതാമസമുണ്ടായതാണെന്നും ഒരാഴ്​ചക്കകം സമർപ്പിക്കാമെന്നും രാജു​ മറുപടി നൽകി. എങ്കിൽ ഹരജി സമർപ്പിക്കാൻ അടുത്ത വെള്ളിയാഴ്​ച വരെ സമയം തരാമെന്ന് ജസ്​റ്റിസ്​ ലളിത്​​ പറഞ്ഞു.

അതിനകം കേന്ദ്രത്തിന്​ എന്തൊക്കെ സമർപ്പിക്കാനുണ്ടോ അതെല്ലാം സമർപ്പിക്കുക. താഹയുടെ കേസിൽ കോടതി ജാമ്യം അനുവദിച്ചാൽ മറ്റേ കേസ്​ പിന്നെയും നിലനിൽക്ക​ും. ഒരാൾക്ക്​ ജാമ്യം അനുവദിക്കുകയും മറ്റൊരാൾക്ക്​ ജാമ്യം ഇല്ലാതിരിക്കുകയും ചെയ്യുന്നത്​ കൊണ്ട്​ പ്രയോജനമില്ല. അതിനാൽ അല​െൻറയും താഹയുടെയും ഹരജികൾ തങ്ങൾക്ക്​ ഒരുമിച്ച്​ കേൾക്കണമെന്ന്​ ജസ്​റ്റിസ്​ ലളിത്​ കൂട്ടിച്ചേർത്തു. അടുത്ത വെള്ളിയാഴ്​ച കേസ്​ പരിഗണിക്കും മുമ്പ്​ അലനെതിരായ ഹരജി സമർപ്പിച്ചാൽ അതിൽ നോട്ടീസ്​ അയക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകുമെന്നും ബെഞ്ച്​ കൂട്ടിച്ചേർത്തു.

തുടർന്ന്​ പുറപ്പെടുവിച്ച ഉത്തരവിൽ അലനെതിരായ ഹരജി സമർപ്പിക്കാമെന്ന കേന്ദ്ര സർക്കാറി​െൻറ ഉറപ്പ്​ രേഖപ്പെടുത്തിയ ജസ്​റ്റിസ്​ ലളിത്​ അടുത്ത വെള്ളിയാഴ്​ച ഉചിതമായ ബെഞ്ച്​ കേസ്​ പരിഗണിക്കുമെന്നും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here