മുഴുവന്‍ കടകളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉപ്പളയിൽ വ്യാപാരികൾ കടകൾ അടച്ചിട്ട് നിൽപ്പ് സമരം നടത്തി

0
231

ഉപ്പള: വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക, വ്യാപാരികൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കുക, മുഴുവൻ വ്യാപാരികൾക്കും മാനദണ്ഡങ്ങളില്ലാതെ കോവിഡ് വാക്സിൻ നൽകുക. തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്ത സമ്പൂർണ്ണ കടയടപ്പ് സമരത്തോടനുബന്ധിച്ച് ഉപ്പള യൂണിറ്റ് കമ്മറ്റി വിവിധയിടങ്ങളിൽ നിൽപ്പു സമരം നടത്തി.

ശിവരാമ പകള ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കമലാക്ഷ പഞ്ചാ അധ്യക്ഷത വഹിച്ചു. ഖജാൻജി ഹനീഫ് റെയിൻബോ സ്വാഗതവും വിജയൻ ശ്രിങ്കാർ നന്ദി പറഞ്ഞു. അബ്ദുൽജബ്ബാർ, സുകുമാര ഗോപാല, അശോക ധീരജ്, ഉമേഷ് ഷെട്ടി, യു.കെ അബ്ദുറഹ്മാൻ റൈഷാദ് ഉപ്പള, മുഹമ്മദ് ഹാജി ബന്തിയോട്, ശരീഫ് ബാഗ്, അബൂ തമാം, സി.എ യൂസഫ് അലി അപ്പോളോ, ഹമീദ് കൽപ്പറ്, ഗംഗാധര ആൾ, മജീദ്, മാധവൻ ദാമോദർ, നിസാർ, മുഹമ്മദ് ബന്ദിയോട് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here