ഫെയ്‌സ്ബുക്കിന്റെ ആദ്യ സ്മാര്‍ട്ട് വാച്ച് അടുത്തവര്‍ഷത്തോടെ; 29,000 രൂപ വില വരും

0
199

ഫെയ്‌സ്ബുക്കിന്റെ ആദ്യ സ്മാര്‍ട്ട് വാച്ച് അടുത്തവര്‍ഷത്തോടെ പുറത്തിറങ്ങും. ഏകദേശം 400 ഡോളര്‍ (29,000 രൂപ) വിലയുള്ളതായിരിക്കും ഉല്‍പന്നം. രണ്ടും മൂന്നും ജനറേഷനുകള്‍ പിന്നാലെയുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ള, കറുപ്പ്, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിലായിരിക്കും ഫെയ്‌സ്ബുക്കിന്റെ സ്മാര്‍ട്ട് വാര്‍ച്ച്. എന്നാല്‍ വാച്ചിന് ഇതുവരെ പേരിട്ടിട്ടില്ല.

മെസേജിങ് ഫീച്ചറിനു പുറമെ, ഹൃദയമിടിപ്പ് മോണിറ്റര്‍, രണ്ട് ക്യാമറകള്‍ എന്നിവയും വാച്ചിലുണ്ടാവും. വാച്ചില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്യാനും സാധിക്കുന്നതായിരിക്കും ക്യാമറകള്‍.

ഒരു ക്യാമറ മുകളിലും ഒന്ന് പിറകിലും ആയിരിക്കും സജ്ജീകരിച്ചിട്ടുണ്ടാവുക. മുന്‍ ക്യാമറ വീഡിയോ കോളിങ്ങിനായിരിക്കും പ്രധാനമായും ഉപയോഗിക്കുക. 1080 പിക്‌സല്‍ ക്വാളിറ്റിയുള്ള പിന്‍ ക്യാമറ വീഡിയോ ചിത്രീകരിക്കാനും ഉപയോഗിക്കാം.

വിവിധ ആരോഗ്യ, ഫിറ്റ്‌നസ് കമ്പനികളുടെ സേവനങ്ങളുമായും ഹാര്‍ഡ്‌വെയറുകളുമായും കണക്ടിവിറ്റി സാധ്യമാവുമെന്നതാണ് മറ്റൊരു പ്രത്യേകത.

ആപ്പിള്‍, ഹുആവെ, ഗൂഗിള്‍ കമ്പനികളുമായി മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉല്‍പന്ന നിര്‍മാണ രംഗത്ത് സജീവമാകാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here