Sunday, June 20, 2021

ഹെലികോപ്ടര്‍ മുതല്‍ വട വരെ…. സോഷ്യല്‍ മീഡിയയില്‍ നിറയെ വിവിധയിനം ‘ഉള്ളി’

Must Read

ഫേസ്ബുക്കും വാട്സാപും ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ  ഹെലികോപ്ടറും വടയും നിറയുകയാണ്. ഇവ രണ്ടും ഉള്ളികൊണ്ട് നിർമ്മിച്ചതാണെന്നതാണ് ഏറെ കൗതുകകരം. ഉള്ളി വടയും ഉള്ളിക്കറി ഉണ്ടാക്കുന്ന പാചക കുറിപ്പും ചിലർ പങ്കുവച്ചിട്ടുണ്ട്. രുചികരമായ ഉളളി വട എങ്ങനെയുണ്ടാക്കാമെന്ന കുറിപ്പാണ് പി.വി അൻവർ എം.എൽ.എ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. സവാളകൊണ്ട് നിർമ്മിച്ച ഹെലികോപ്ടറിന്റെ ചിത്രം പങ്കുവച്ചാണ് വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്തിന്റെ ട്രോൾ.

പി.വി അൻവറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തിൽ:

തോരാതെ പെയ്യുന്ന മഴയത്ത് നല്ല ചൂടുള്ള കട്ടന്‍ ചായയും, മൊരിഞ്ഞ ചൂടുള്ള ഉള്ളിവടയും, എന്താ ഒരു ഉഗ്രന്‍ ഉള്ളി വട ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമന്യേ മലയാളികള്‍ക്കിടയില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു പലഹാരമായി മാറിക്കഴിഞ്ഞിരിക്കുന്നു ‘ഉള്ളി വട’. കടകളില്‍ പോയി വാങ്ങാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ വീടിനുള്ളില്‍ തന്നെ ഉള്ള വളരെ കുറച്ച് സാധനങ്ങള്‍ കൊണ്ട് തന്നെ നമ്മുക്ക് ഉള്ളി വട വീട്ടില്‍ ഉണ്ടാക്കാന്‍ കഴിയും. അപ്പോള്‍ എങ്ങനെയാണ് ഉള്ളി വട തയ്യാറാക്കുന്നതെന്ന് ഒന്ന് നോക്കാം.

ചേരുവകള്‍ (ആളുകളുടെ എണ്ണം അനുസരിച്ച് സാധനങ്ങളുടെ അളവ് കൂട്ടുക).

കടല പൊടി 2 കപ്പ്
സവാള 3 4
പച്ചമുളക് 3
ഇഞ്ചി അരിഞത് 1 ടീ സ്പൂണ്‍
കുരുമുളക് പൊടി 1/2 ടീസ്പൂണ്‍
മുളക് പൊടി 1/2 ടീസ്പൂണ്‍
കായ പൊടി 2 നുള്ള്
ഉപ്പ് പാകത്തിനു
എണ്ണ വറുക്കാന്‍ പാകത്തിന്.

തയ്യാറാക്കുന്ന വിധം

Step 1
സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പു കൂടി ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക. ( ഇത് 30 45 മിനുറ്റ് നേരത്തേയ്ക്ക് മാറ്റി വക്കുക)
Step 2
കടല മാവ്, പാകത്തിനു ഉപ്പ്, മുളക് പൊടി, കുരുമുളക് പൊടി, കായ പൊടി എന്നിവ ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ അയവിലൊ അല്ലെങ്കില്‍ കുറച്ച് കൂടി കട്ടിയായിട്ടൊ കലക്കുക
Step 3
നേരത്തെ മിക്‌സ് ചെയ്ത വച്ച ഉള്ളിയുടെ മിശ്രിതം കലക്കിയ മാവിലേയ്ക്ക് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക
Step 4
ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ച ശേഷം കുറശെ മാവു സ്പൂണ്‍ കൊണ്ടൊ, കൈ കൊണ്ടൊ ഒഴിക്കുക.
Step 5
ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക. എപ്പോഴും അധികം തീയുണ്ടോന്ന് ശ്രദ്ധിക്കാന്‍ മറക്കരുത് (കരിയാത്ത ഉള്ളിവട കിട്ടാന്‍).
അപ്പോള്‍ ചൂടോടെ കട്ടന്‍ ചായയുടെ കൂടെ കഴിക്കാം.ഉള്ളി വട തയ്യാര്‍!

ഉള്ളി കൊണ്ട് നിര്‍മ്മിച്ച ഹെലികോപ്ടറും അതിനൊപ്പം ചെറിയ ഉള്ളിയുമാണ് വി,കെ പ്രശാന്ത് പങ്കുവച്ചിരിക്കുന്നത്. ”ആരു ചെയ്തതാണെങ്കിലും സാധനം കലക്കി” എന്ന ക്യാപ്ഷനോടെയാണ് പ്രശാന്തിന്റെ പോസ്റ്റ്.

ഈ ഹെലികോപ്ടര്‍ നിര്‍മ്മിച്ചത് ആരാണെന്നും പ്രശാന്ത് കമന്റ് ബോക്സിൽ ചോദിച്ചിട്ടുണ്ട്.  താനും മക്കളും കൂടി നിര്‍മ്മിച്ചതാണെന്ന് വ്യക്തമാക്കി ഷിഹാബ് എന്നൾ മറുപടി നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

കരിപ്പൂരിൽ വൻ സ്വർണവേട്ട; 7 കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി

കോഴിക്കോട്: കരിപ്പൂരിൽ വൻ സ്വർണവേട്ട. ഏഴര കിലോ സ്വർണവുമായി അഞ്ച് യാത്രക്കാർ പിടിയിലായി. മൂന്നരക്കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. ശരീരത്തിൽ ഒളിപ്പിച്ചും ടേബിൾഫാൻ ബാറ്ററിയിൽ...

More Articles Like This