‘സുരേന്ദ്രന് കുത്തിയാല്‍ വോട്ടിന് 25,000; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാതിരുന്നാലും ബിജെപി പണം’; വെളിപ്പെടുത്തലുമായി മഞ്ചേശ്വരം എംഎല്‍എ

0
269

നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പലര്‍ക്കും ബിജെപി പണം നല്‍കിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷറഫ്. ഇതിന് കൃത്യമായ തെളിവ് തന്റെ കൈവശമുണ്ടെന്നും അഷറഫ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

അഷറഫ് പറയുന്നു: ”ഇത് കേവലം സുന്ദരന്റെ വിഷയം മാത്രമല്ല. ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് മഞ്ചേശ്വരത്ത് ബിജെപി നടത്തിയത്. അടുത്ത ദിവസങ്ങളില്‍ പലരും വെളിപ്പെടുത്തലുകള്‍ നടത്തും. സുരേന്ദ്രന് വോട്ട് ചെയ്യാന്‍ 25,000 രൂപയായിരുന്നു ബിജെപി ഓഫര്‍. ഇതില്‍ 10000 ആദ്യം നല്‍കും. ബാക്കി 15,000 രൂപ സുരേന്ദ്രന്‍ വിജയിച്ചാല്‍ കഴിഞ്ഞാല്‍ എന്നായിരുന്നു ഡീല്‍. പലര്‍ക്കും ഇത്തരത്തില്‍ പണം ലഭിച്ചു. ഇതിന് കൃത്യമായ തെളിവുകളുണ്ട്. വിഷയം ഞാന്‍ നാളെ നിയമസഭയില്‍ ഉന്നയിക്കും. വോട്ടു കച്ചവടത്തല്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇത് മാത്രമല്ല, പല ന്യൂനപക്ഷ കേന്ദ്രങ്ങില്‍ പോയി വോട്ട് ചെയ്യാതിരിക്കാനും ബിജെപി പണം നല്‍കിയിട്ടുണ്ട്. ഇതിനും കൃതൃമായ തെളിവുണ്ട്. 30 ആളുകള്‍ വോട്ട് ചെയ്തിട്ടില്ല. അവര്‍ക്ക് ബിജെപി പണം കൊടുത്തു.”

അതേസമയം, കൊടകര കള്ളപ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൃഷ്ണദാസ് പക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനാണെന്നും വിവാദത്തിന്റെ ഉത്തരവാദിത്വം മറ്റുനേതാക്കള്‍ ഏറ്റെടുക്കേണ്ടതില്ലെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ കൃഷ്ണദാസ് പക്ഷം അഭിപ്രായപ്പെട്ടു. കൊടകര വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്ന് ആരോപിച്ച കൃഷ്ണദാസ് പക്ഷം സുരേന്ദ്രനെ പൂര്‍ണ്ണമായും തള്ളുന്ന പ്രതികരണമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചില്ലെന്ന പലഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പരാതിക്ക് ഈ ഘട്ടത്തില്‍ നേതൃത്വം മറുപടി പറയണമെന്നും കൃഷ്ണദാസ് പക്ഷം ആഞ്ഞടിച്ചു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കീഴ്ഘടകങ്ങള്‍ മുതല്‍ സമഗ്രമായ പുന:സംഘടന വേണമെന്നാണ് കൃഷ്ണദാസ് പക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭാതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം മുതല്‍ പാളിയെന്നും വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ ഏകപക്ഷീയമായാണ് എടുത്തതെന്നും ഒരുവിഭാഗം നേതാക്കളുടെ അഭിപ്രായം പരിഗണിക്കുക പോലും ചെയ്തില്ലെന്നും കൃഷ്ണദാസ് പക്ഷം കുറ്റപ്പെടുത്തി. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് തോല്‍വിക്ക് കാരണമായെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here