സംസ്ഥാനത്ത് ഇന്ന് 11,361 കൊവിഡ് കേസുകൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആയി, 90 മരണം സ്ഥിരീകരിച്ചു

0
169

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,17,32,157 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003, പാലക്കാട് 715, തൃശൂര്‍ 967, കോഴിക്കോട് 908, ആലപ്പുഴ 883, കോട്ടയം 484, കണ്ണൂര്‍ 389, പത്തനംതിട്ട 396, കാസര്‍ഗോഡ് 366, ഇടുക്കി 289, വയനാട് 191 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

63 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 14, തിരുവനന്തപുരം 10, കൊല്ലം 8, വയനാട് 7, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 3, ആലപ്പുഴ, കോട്ടയം 2 വീതം, തൃശൂര്‍, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 12,147 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1581, കൊല്ലം 1318, പത്തനംതിട്ട 259, ആലപ്പുഴ 1183, കോട്ടയം 597, ഇടുക്കി 422, എറണാകുളം 1533, തൃശൂര്‍ 1084, പാലക്കാട് 1505, മലപ്പുറം 1014, കോഴിക്കോട് 671, വയനാട് 166, കണ്ണൂര്‍ 411, കാസര്‍ഗോഡ് 403 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,07,682 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,65,354 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,69,522 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,41,617 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2335 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 8ന് മുകളിലുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍ഗോഡ് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടി.പി.ആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

മുഖ്യമന്ത്രിയുടെ വാക്കുകൾ – 

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11361 ആണ്. ആകെ 111124 പരിശോധന നടന്നു. മരണസംഖ്യ 90 ആണ്. കഴിഞ്ഞമൂന്ന് ദിവസങ്ങളിലെ ശരാശരി ടിപിആർ നിരക്ക് 11.5 ശതമാനമാണ്. എറ്റവും ഉയർന്ന നിരക്ക് മലപ്പുറത്ത്.13.8 ആണ് ടിപിആർ.. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടിപിആർ നിരക്ക്. കോട്ടയത്തിന് പുറമേ ആലപ്പുഴ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ന് താഴെയാണ്. ബാക്കിയുള്ള 10 ജില്ലകളിലും 10 മുതൽ 13.8 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്.

കഴിഞ്ഞയാഴ്ച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടിപിആറിൻറെ ഉയർച്ചാനിരക്കിൽ 15 ശതമാനം കുറവ് വന്നിട്ടുണ്ട്. കേസുകളുടെ വളർച്ചാനിരക്കിൽ 42 ശതമാനവും കുറവ് വന്നിട്ടുണ്ട്. ജൂൺ 11,12, 13 ദിവസങ്ങളിലെ പുതിയ കേസുകളിലെ ശരാശരി എണ്ണത്തെക്കാൾ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉണ്ടായി. ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ 14.43 ശതമാനം കുറവാണ് ഉണ്ടായത്. 10.04 ശതമാനം കുറവ് ടിപിആർ നിരക്കിലും ഉണ്ടായിട്ടുണ്ട്. 40 ദിവസത്തോളം നീണ്ട ലോക്ക്ഡോണിനെ തുടർന്ന് രോഗവ്യാപനത്തിലെ കുറവ് കണക്കിലെടുത്ത് ഇളവുകൾ വരുത്തി നമ്മടെ സംസ്ഥാനം മുന്നോട്ട് പോകുകയാണ്.

ടിപിആറിൻറെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. എല്ലാവരും സഹകരിക്കണം. ലോക്ക്ഡൌൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും വീടുകൾക്ക് അകത്തും കരുതല് സ്വീകരിക്കാൻ ശ്രദ്ധിക്കണം.

അടുത്ത് ഇടപഴകലും ആൾക്കൂട്ടങ്ങളും ഒഴിവാകക്ണം, കടകളിലും തൊഴിൽ സ്ഥാപനങ്ങളിലും അതീവ ജാഗ്രത വേണം,അടഞ്ഞ സ്ഥലങ്ങളിലെ ഒത്തുചേരൽ വേണ്ടെന്ന് വയ്ക്കണം. മൂന്നാം തരംഗത്തിനുള്ള സാധ്യത നമ്മൾ കണക്കിലെടുക്കണം. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസിന്‍റെ ആവിര്‍ഭാവം നമ്മുക്ക് തള്ളിക്കളയാനാവില്ല. നാം അതീവ ജാഗ്രത പൂലര്‍ത്തേണ്ട കാര്യമാണിത്.

ഡെൽറ്റ വൈറസ് തന്നെ അതിതീവ്രവ്യാപനശേഷിയുള്ളതാണ്. ടിപിആർ നിരക്ക് എട്ടുശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങൾ, എട്ടു ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലുള്ള പ്രദേശങ്ങൾ ഇവിടെയൊക്കെ നല്ല ഇളവാണ് നൽകിയിട്ടുള്ളത്. അവിടങ്ങളിൽ താമസിക്കുന്നവർ ഈ പ്രശ്നം ഇനി ഇവിടെ ഇല്ലായെന്ന് വിചാരിക്കുന്നവരുണ്ട്. അലംഭാവം കൂടുതൽ വ്യാപനത്തിലേക്ക് എത്തിച്ചേക്കാം. എട്ടുശതമാനത്തിൽ താഴെയുള്ളവരെ എട്ടുശതമാനത്തിന് മുകളിലേക്ക് എത്തിച്ചേക്കാം. വ്യാപനത്തേോത് കുറഞ്ഞത് നമ്മടെ ജാഗ്രതയുടെ ഭാഗമായാണ്. ആ ജാഗ്രത നഷ്ടപ്പെട്ടാൽ കൂടുതൽ വ്യാപനത്തിലേക്ക് നീങ്ങിയേക്കാം.

മൂന്നാം തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ആരോഗ്യമേഖലയിലെ വിദഗ്ധരിൽ നിന്നുണ്ടാവുന്നുണ്ട്. അത്തരം ചർച്ചകൾ സസൂക്ഷമം നിരീക്ഷിച്ച് ഏറ്റവും മോശമായ സാഹചര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് തന്നെയാണ് സർക്കാർ നടത്തുന്നത്. ഒരുതരത്തിലുള്ള അലംഭാവവും ഈ കാര്യത്തിലുണ്ടാവില്ല. കുട്ടികളിലെ വാക്സീനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങൾ വിജയകരമായി മുന്നോട്ട് പോകുന്നു എന്ന വാർത്തകൾ വലിയ പ്രത്യാശ നൽകുന്നതാണ്. 12 മുതൽ 18 വയസ്സ് വരെയുള്ളവർക്കുള്ള വാകസിനേഷൻ അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയിൽ ആ പ്രായപരിധിയിൽപെട്ട് കുട്ടികൾക്ക് വാക്സീനേഷൻ നല്‌കിതുടങ്ങി എന്നാണ് അറിയാൻ കഴിയുന്നത്. കേരളത്തിൽ ഏകദേശം 40 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീന് നൽകാൻ സാധിച്ചു. വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക് ത്വരിതഗതിയിൽ വിതരണം നടത്തുന്നുണ്ട്.

വാക്സിനേഷൻ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വാക്സീൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണം. വാക്സീൻ കേന്ദ്രങ്ങൾ രോഗ്യവ്യാപനത്തിൻറെ കേന്ദ്രങ്ങളാവരുത്. വാക്സീൻ ലഭിക്കുന്നില്ലെന്ന ഭീതിയോടെ ആരും കഴിയേണ്ടതില്ല. വാക്സീൻ ലഭ്യമാകുന്നതിന് അനുസരിച്ച് വിതരണം ചെയ്യും. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കും.

ബ്ലാക്ക് ഫംഗ്സ് റിപ്പോർട്ട് ചെയ്തതിന് അനുസരിച്ച് ഇതുവരെ 73 കേസുകളാണ്. അതില് 50 പേരാണ് ഇപ്പഴും ചികിത്സയിലുള്ളത്. 8 പേർ രോഗമുക്തരായി. 15 പേർ മരണപ്പെട്ടു. സർക്കാർ ആശുപത്രികളിൽ നിലവിൽ 3040 ഐസിയു കിടക്കളാണ്. അതിൽ 1137 കിടക്കൾ കൊവിഡ് രോഗികളുടെയും 736 കിടക്കൾ കൊവിഡേതര രോഗികളുടെയും ചികിത്സയ്ക്കായി ഉപയോഗിക്കുകയാണ്,. സർക്കാർ ആശുപത്രികളിലെ 63.6 ശതമാനം ഐസിയു കിടക്കളാണ് ഇപ്പഴുള്ളത്. ഇവിടെ 7408 ഐസിയു ബെഡ്ഡുകളിൽ 1091 എണ്ണമാണ് കൊവിഡ് രോഗികളുടെ ചികിത്സയക്കായി ഉപയോഗിക്കുന്നത്. സർക്കാർ ആശുപത്രികളിൽ 2293 വെൻറിലേറ്ററുകളാണ് ആകെയുളളത്. 613 എണ്ണം കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. 163 എണ്ണം കൊവിഡേതര രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here