കോവിഡ്​ ബാധിതരുടെ മൃതദേഹങ്ങൾ സംസ്​കരിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്​

0
251

തിരുവനന്തപുരം: കോവിഡ്​ ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിച്ചു. കോവിഡ്​ അവലോകന യോഗത്തിന്​ ശേഷം നടത്തിയ വാർത്തസമ്മേളനത്തിലാണ്​ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്​. കോവിഡ്​ ബാധിച്ചവരുടെ മൃതദേഹം ഇനി മുതൽ ഒരു മണിക്കൂർ വീട്ടിൽ വെക്കാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു.

ബന്ധുക്കൾക്ക്​ കാണാനും പരിമിതമായ രീതിയിൽ മതാചാരം നടത്താനും അനുമതി നൽകുമെന്ന്​ മുഖ്യമന്ത്രി അറിയിച്ചു. പൊതുസ്ഥലങ്ങളിൽ കാണിക്കുന്ന ജാഗ്രത ജനങ്ങൾ വീടുകളിലും പുലർത്തണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ ജപ്​തി നടപടികൾ നിർത്തിവെക്കുമെന്നും​ മുഖ്യമന്ത്രി അറിയിച്ചു.

ടി.പി.ആർ കുറയാത്തത്​ ഗൗരവമായ പ്രശ്​നമാണ്​. ടി.പി.ആർ നിയന്ത്രിക്കുന്നതിൽ പ്രതീക്ഷിച്ച പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here