പിറന്ന മണ്ണിനു വേണ്ടി അതിജീവന പോരാട്ടം നടത്തുന്ന ലക്ഷദ്വീപ് ജനതയ്ക്ക് മുന്നിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഭരണസമിതി മുഖം തിരിച്ചു – മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

0
185

മഞ്ചേശ്വരം: കേന്ദ്രം ഭരിക്കുന്ന ബിജെപി ആർഎസ്എസ് ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവന്നു അവരെ നാടുകടത്താൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ നിലപാടുകൾ ഉള്ള സംഘടനകൾ ഒറ്റക്കെട്ടായി പലരീതിയിലുള്ള പ്രതിഷേധ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. കേരള നിയമസഭയിൽ അടക്കം ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു.

എന്നാൽ എൽ ഡി എഫ് ഭരിക്കുന്ന കാസർഗോഡ് ജില്ലാ പഞ്ചായത്തിൽ വളരെ ദൗർഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയത്. കാസർഗോഡ് ജില്ലാ പഞ്ചായത്ത് മഞ്ചേശ്വരം ഡിവിഷൻ അംഗമായ ഗോൾഡൻ റഹ്മാൻ ലക്ഷദ്വീപ് ഐക്യദാർഢ്യ പ്രമേയം അവതരിപ്പിക്കാൻ അനുമതി ചോദിച്ചപ്പോൾ അകാരണമായി ജില്ലാ പഞ്ചായത്ത് ഭരണസമിതി അനുമതി നിഷേധിക്കുകയായിരുന്നു. ഇത് പ്രതിഷേധാർഹമാണ്
കാരണം ലക്ഷദ്വീപ് ജനതയോട് കൂടിയാണ് അവർ മുഖം തിരിച്ചത്.

പ്രത്യക്ഷത്തിൽ നിന്ന് ബിജെപിയെ എതിർക്കുന്നു എന്നു പറയുമ്പോൾ പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടുകളാണ് ഇടതുപക്ഷം എടുക്കുന്നത് ഇത്തരം കാര്യങ്ങൾ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ല എന്നും യൂത്ത് ലീഗ്
മഞ്ചേശ്വരം മണ്ഡലം എം പി ഖാലിദ്, ജനറൽ സെക്രട്ടറി ബി എം മുസ്തഫ എന്നിവർ അഭിപ്രായപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here