കെ.സുരേന്ദ്രന്റെ അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു

0
203

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിൽ കള്ളപ്പണം വിതറി ജനാധിപത്യത്തെ കശാപ്പ് ചെയ്ത ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് മഞ്ചേശ്വരം മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു.

കുമ്പളയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ ഉൽഘാടനം ചെയ്തു. കെ.എം. അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു.യൂസുഫ് ഉളുവാർ എം.പി. ഖാലിദ് ,യൂനുസ് മൊഗ്രാൽ ബഷീർ കുമ്പള നൗഫൽ കുമ്പള ഹമീദ് കോയിപ്പാടി നേതൃത്വം നൽകി.
ഉപ്പളയിൽ ടി.എ. മൂസ ഉൽഘാടനം ചെയ്തു. ബി.എം.മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. എം.ബി.യൂസുഫ്, സലീം അറ്റ്ലസ്, ഉമർ അപ്പോളോ, ശാഹുൽ ഹമീദ് ബന്തിയോട്,ഫാറൂഖ്, റഷീദ്, നൗഷാദ്, സമീർ സംബന്ധിച്ചു.മഞ്ചേശ്വരത്ത് സയ്യിദ് സൈഫുള്ള തങ്ങൾ ഉൽഘാടനം ചെയ്തു.എ.മുക്താർ അദ്ധ്യക്ഷത വഹിച്ചു.നാസർ ഇടിയ, ഹനീഫ് ഹനി, സിദ്ദീഖ് മഞ്ചേശ്വരം സംബന്ധിച്ചു.വോർക്കാടിയിൽ ഹാരിസ് പാവൂർ ഉൽഘാടനം ചെയതു. ലത്വീഫ് കജ അദ്ധ്യക്ഷത വഹിച്ചു. മീഞ്ചയിൽ സിദ്ദീഖ് മീഞ്ച ഉൽഘാടനം ചെയ്തു. താജുദ്ദീൻ കടമ്പാർ അദ്ധ്യക്ഷത വഹിച്ചു. പൈവളിഗെയിൽ സെഡ്.എ. കയ്യാർ ഉൽഘാടനം ചെയ്തു ശിഹാബ് പൈവളിഗെ അദ്ധ്യക്ഷത വഹിച്ചു.പുത്തിഗെയിൽ ഹനീഫ് സീതാംഗോളി ഉൽഘാടനം ചെയതു.അബ്ദുൽ റഹ്മാൻ മുകാരികണ്ടം അദ്ധ്യക്ഷത വഹിച്ചു. പെർളയിൽ ഹക്കീം കണ്ടിഗെ ഉൽഘാടനം ചെയ്തു. അൻസാർ പെർള അദ്ധ്യക്ഷത വഹിച്ചു.
കൂടാതെ മണ്ഡലത്തിലെ വിവിധ ശാഖ തലങ്ങളിലായി വ്യാപകമായ പ്രതിഷേധം ആണ് മുസ്ലിം യൂത്ത് ലീഗ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here