റയാന്‍ ബേളിന് എതിരെ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ്; ടീമില്‍ നിന്ന് പുറത്താക്കിയേക്കും

0
373

സിംബാവെ ക്രിക്കറ്റ് താരം റയാൻ ബേളിൻെറ ട്വീറ്റിൽ വീണ്ടും വിവാദം കൊഴുക്കുന്നു. മോശം ഷൂ ഉപയോഗിക്കേണ്ടി വരുന്നതിൻെറ ദയനീയ അവസ്ഥ വ്യക്തമാക്കി താരം പോസ്റ്റ് ചെയ്‌ത ട്വീറ്റ് കഴിഞ്ഞ ദിവസങ്ങളിൽ കായികലോകത്ത് വൈറലായിരുന്നു. എല്ലാദിവസവും ഷൂ ഇങ്ങനെ പശതേച്ച് ഒട്ടിക്കാൻ വയ്യെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. ഇത് വൈറലായതോടെ പ്യൂമ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് രംഗത്തു വന്നിരുന്നു.

എന്നാൽ, ഈ ട്വീറ്റ് ഇപ്പോൾ താരത്തിന് തന്നെ തിരിച്ചടിയായേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത് . സിംബാവെ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര തലത്തിൽ നാണം കെടുത്തിയെന്നാരോപിച്ച് താരത്തിനെതിരെ അച്ചടക്ക നടപടിക്കാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here