കൊച്ചി: മംഗളൂരുവില്‍ നിന്നും ശനിയാഴ്ച കടലില്‍ പോയി ചുഴലിക്കാറ്റില്‍ കുടുങ്ങിയ ടഗ് ബോട്ടിലുള്ളവരെ നാവിക സേനയും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷിച്ചു. ബോട്ടിലെ 9 ജീവനക്കാരെയാണ് കൊച്ചിയില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി കരക്കെത്തിച്ചത്. ഇവരുടെ ബോട്ട് കാറ്റില്‍ തകർന്നിരുന്നു. അതേസമയം, ക്രൂഡ് ഓയില്‍ പൈപ്പ് ലൈന്‍ അറ്റകുറ്റ പണിക്കായി പോയി കടലില്‍ മുങ്ങി കാണാതായ മറ്റൊരു ടഗ് ബോട്ടിലെ 3 ജീവക്കാർക്കായി തിരച്ചിൽ തുടരുകയാണ്.