Friday, May 14, 2021

വിഷുവും റമസാനും എത്തി, ഇറച്ചിക്കോഴികൾക്ക് വില കൂടി; കിലോയ്ക്ക് 140 മുതൽ

Must Read

കാസർകോട് ∙ വിഷുവും റമസാനും എത്തിയതോടെ ഇറച്ചിക്കോഴികൾക്ക് വിലയും കൂടി. ജില്ലയിൽ ദിവസന്തോറും വില  കൂടുകയാണെന്നു ഉപയോക്താക്കൾ പറയുന്നു. ഇന്നലെ ജില്ലയിലെ പലയിടങ്ങളിലും 140 മുതൽ 145 വരെയാണ് ഒരു കിലോയ്ക്കു ഈടാക്കിയത്. ഒരു മാസം മുമ്പ്  110 രൂപയായിരുന്നു. ജില്ലയുടെ ഫാമുകളിൽ നിന്നു പുറമേ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് ഇറച്ചിക്കോഴികൾ ജില്ലയിലെത്തുന്നത്.  വിശേഷ ദിവസങ്ങൾ അടുക്കുമ്പോൾ ഉണ്ടാവുന്ന വില കൂട്ടൽ മാത്രമാണ് ഇതിന് പിന്നിലെന്ന് ഉപഭോക്താക്കളുടെ പരാതി.

എന്നാൽ ചൂട് കാലമായതിനാൽ ഉൽപാദനം കുറഞ്ഞതും ഉപയോഗം കുടിയതുമാണ് വില വർധനയുടെ കാരണമെന്നു  ഉടമകൾ പറയുന്നു. കർണാടക,തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമെന്നും ഇതു 2 മാസത്തോളം ഉണ്ടാകുമെന്നു ഉടമകൾ പറയുന്നു. മാനദണ്ഡങ്ങൾ ഒന്നുമില്ലാതെ ഇറച്ചി കോഴികളുടെ വില വർധിപ്പിക്കുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This