Wednesday, May 12, 2021

മംഗളൂരുവിൽ ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Must Read

മംഗളൂരു: ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തുവെന്ന് ആരോപിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മംഗളൂരുവിൽ ഇന്നലെ രാവിലെയാണ് സംഭവം. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ഗുരുതരമാണ്. ആക്രമണത്തില്‍ യുവതിക്കും പരിക്കേറ്റു.

മംഗളുരു നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ സഹപാഠികളായ വിവിധ മത വിഭാഗങ്ങളില്‍ പെട്ട യുവാവും യുവതിയും ഒരേ ബസില്‍ സഞ്ചരിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ സഞ്ചരിച്ച ബസ് തടഞ്ഞ് നിര്‍ത്തി ഇരുവരെയും നിര്‍ബന്ധിച്ച് ഇറക്കുകയായിരുന്നു.

തുടര്‍ന്ന് യുവാവിനെ മര്‍ദിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. യുവാവിന് എതിരെയുള്ള അക്രമണം തടയാന്‍ ശ്രമിച്ച യുവതിക്കും പരിക്കേറ്റു. സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയിലുണ്ടെന്നും നാലോളം ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും മംഗളൂരു പോലീസ് കമ്മീഷണര്‍ ശശി കുമാര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

റംസാന്‍ മുപ്പത്; അവസാന വ്രതമെടുത്ത് വിശ്വാസികള്‍, നാളെ പെരുന്നാള്‍, ഇന്ന് മാംസ വില്‍പ്പനശാലകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ്

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന അറിയിപ്പുവന്നതോടെ ഇത്തവണത്തെ അവസാനത്തെ വ്രതം അനുഷ്ഠിക്കുകയാണ് വിശ്വാസികള്‍. ഇന്നലെ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ മെയ് 13...

More Articles Like This