തീമിലും വോയിസ്​ ​മെസ്സേജിലും സുപ്രധാന മാറ്റങ്ങളുമായി വാട്​സ്​ആപ്പ്​

0
291

ഫേസ്​ബുക്കിന്​ കീഴിലുള്ള മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ രണ്ട്​ സുപ്രധാന അപ്​ഡേറ്റുകളുമായി എത്തുന്നു. തീം സംവിധാനത്തിലും വോയിസ്​ മെസ്സേജിലുമാണ്​ പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാൻ പോകുന്നത്​. വാട്​സ്​ആപ്പുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ നൽകുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ആണ്​ ഇവ പുറത്തുവിട്ടിരിക്കുന്നത്​.

നിലവിൽ വാട്​സ്​ആപ്പിൽ ഡാർക്​, ലൈറ്റ്​ എന്നിങ്ങനെ രണ്ട്​ തരത്തിലള്ള തീമാണുള്ളത്​. എന്നാൽ, ആപ്പിന്‍റെ തീം പല കളറുകളിൽ മാറ്റാനുള്ള സംവിധാനം ടെലിഗ്രാം അവതരിപ്പിച്ചിട്ട്​ കാലങ്ങളേറെയായി. അതേ സവിശേഷതയാണ്​ വാട്​സ്​ആപ്പും പരീക്ഷിക്കാനൊരുങ്ങുന്നത്​. പ്രധാനമായും ആപ്പിന്‍റെ നിലവിലെ തീമായ ഇരുണ്ട നീല നിറം മാറ്റി പല കളറുകൾ പരീക്ഷിക്കാനുള്ള സൗകര്യമായിരിക്കും വാട്​സ്​ആപ്പ്​ നൽകുക. ചാറ്റ്​ ബബ്​ളുകളുടെ നിറവും മാറ്റാൻ കഴിഞ്ഞേക്കും. അതേസമയം, ഈ ഫീച്ചർ എന്ന്​ വരുമെന്ന വിവരം വാട്​സ്​ആപ്പ്​ ഔദ്യേഗികമായി പുറത്തുവിട്ടിട്ടില്ല.

വോയിസ്​ സന്ദേശങ്ങളുടെ​ പ്ലേ ബാക്ക്​ സ്​പീഡ്​ ക്രമീകരിക്കാൻ സാധിക്കുന്നതാണ്​ മറ്റൊരു സവിശേഷത. നമുക്ക്​ ലഭിക്കുന്ന ശബ്​ദ സന്ദേശങ്ങൾ 1x, 1.5x,2x സ്പീഡുകളിൽ സെറ്റ്​ ചെയ്​ത്​ കേൾക്കാൻ സാധിക്കുന്നതാണീ ഫീച്ചർ. നിലവിൽ ഐ.ഒ.എസ്​ ഉപയോഗിക്കുന്നവർക്ക്​ ഈ ഫീച്ചർ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്​. വാട്ട്സ്ആപ്പ് 2.21.60.11 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here