ക്വാറന്റീന്‍ ആവശ്യമില്ലാത്ത ‘ഗ്രീന്‍ രാജ്യങ്ങളുടെ’ പട്ടികയില്‍ മാറ്റം വരുത്തി അബുദാബി

0
361

അബുദാബി: ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പരിഷ്‍കരിച്ച് അബുദാബി. ഇസ്രയേലിനെക്കൂടി ഉള്‍പ്പെടുത്തിയാണ് നേരത്തെയുണ്ടായിരുന്ന പട്ടിക പരിഷ്‍കരിച്ചത്. ഗ്രീന്‍ പട്ടികയിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും.

2021 ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ഗ്രീന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഓസ്‍ട്രേലിയ, ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‍ലന്റ്, ഇസ്രയേല്‍, മൗറീഷ്യസ്‌, മൊറോക്കോ, ന്യൂസീലന്റ്, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ എന്നിവയാണ്. കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഗ്രീന്‍ ലിസ്റ്റില്‍ രാജ്യങ്ങളെ ഉള്‍പ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here