ഗുജറാത്തില്‍ മുസ്ലിം വളണ്ടിയറെ ശ്മശാനത്തില്‍ പ്രവേശിപ്പിക്കരുതെന്ന് ബിജെപി നേതാക്കള്‍; അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുക്കള്‍ തന്നെ ചെയ്യണം’, വിവാദം കൊവിഡ് മരണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ

0
417
വഡോദര: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാവുന്നതിനിടെ മൃതദ്ദേഹങ്ങള്‍ സംസ്‌കരിക്കുന്നത് സംബന്ധിച്ച പുതിയ വിവാദവുമായി ഗുജറാത്തിലെ ബിജെപി നേതാക്കള്‍. കൊവിഡ് വ്യാപനത്തോടനുബന്ധിച്ച് മരണനിരക്കും ക്രമാതീതമായി ഉയരുന്ന സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മുസ്ലിം വോളണ്ടിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് ഒരു കൂട്ടം ബിജെപി നേതാക്കള്‍ പരാതിയുമായെത്തിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് ഒരു ബിജെപി നേതാവിന്റെ ശവസംസ്‌കാര ചടങ്ങിനുവേണ്ടി എത്തിയപ്പോഴായിരുന്നു ബിജെപി സിറ്റി യൂണിറ്റ് പ്രസിഡന്റ് ഡോ. വിജയ് ഷാ ഉള്‍പ്പടെയുള്ളവര്‍ മുസ്ലിം വോളണ്ടിയറെ ശ്മശാനത്തില്‍ കണ്ടത്. ആ സമയം ശ്മശാനത്തില്‍ ചിതയൊരുക്കുകയായിരുന്നു യുവാവ്. റംസാന്‍ മാസവും വെള്ളിയാഴ്ച ദിവസവുമായതിനാല്‍ സന്നദ്ധപ്രവര്‍ത്തകന്‍ തലപ്പാവും ധരിച്ചിരുന്നു.

തുടര്‍ന്ന് മുസ്ലിംങ്ങള്‍ക്ക് ശ്മശാനത്തില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ട് വഡോദര മുനിസിപ്പല്‍ കമ്മീഷന് (വിഎംസി) നേതാക്കള്‍ പരാതി നല്‍കിയെങ്കിലും ഈ മഹാമാരിക്കാലത്ത് സഹോദര സമുദായങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നായിരുന്നു വിഎംസിയുടെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here