Friday, May 14, 2021

ഈ കൊവിഡ് കാലത്ത് ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കൂ, രോ​ഗപ്രതിരോധശേഷി കൂട്ടാം

Must Read

ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നത്. കുറഞ്ഞ പ്രതിരോധശേഷി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ആരോ​ഗ്യം കാത്ത് സൂക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്…

ജങ്ക് ഫുഡ് ഒഴിവാക്കൂ…

ജങ്ക് ഫുഡ് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. രുചി മാത്രമേ ഇത്തരം ഭക്ഷണങ്ങൾ നൽകുന്നുള്ളൂ. ആരോഗ്യം നൽകുന്നില്ല എന്നത് പലരും മറന്നു പോകുന്നു. ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം. കാർബോഹൈഡ്രേറ്റുകൾ, ശുദ്ധീകരിച്ച പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ നിരന്തരം കഴിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ തകരാറിലാക്കും.

 

 

ഉറക്കം പ്രധാനം…

രാത്രിയിൽ കുറഞ്ഞത് ആറ് മുതൽ എട്ട് മണിക്കൂർ നേരം വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ രോഗപ്രതിരോധ ശേഷിയെ ബാധിക്കാം. കാരണം, നന്നായി ഉറങ്ങുമ്പോൾ ശരീരം സൈറ്റോകൈനുകൾ പുറത്തുവിടുന്നു. അണുബാധയിൽ നിന്നും വീക്കത്തിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പ്രോട്ടീൻ ആണ് ഇവ. നിങ്ങൾ നന്നായി ഉറങ്ങുന്നില്ലെങ്കിൽ, നിങ്ങളുടെ ശരീരത്തിന് ആവശ്യമായ സൈറ്റോകൈനുകൾ ഉത്പാദിപ്പിക്കാൻ കഴിയില്ല. ഇത് ബാക്ടീരിയയെയും വൈറസിനെയും പ്രതിരോധിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ ബുദ്ധിമുട്ടിലാക്കും.

വ്യായാമം ശീലമാക്കൂ…

വ്യായാമം ഏറ്റവും മികച്ച ആരോഗ്യ ശീലമാണ്. ദിവസവും കുറച്ച് സമയം വ്യായാമത്തിനായി മാറ്റിവയ്ക്കുക. അത് നല്ല ആരോഗ്യത്തിനും പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും. പഠനങ്ങൾ പറയുന്നത്, പതിവായി വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. വ്യായാമം ആന്റിബോഡികളെയും വെളുത്ത രക്താണുക്കളെയും വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

 

 

നല്ല കൊഴുപ്പുകൾ പ്രധാനം…

ഒലിവ് ഓയിൽ, സാൽമൺ എന്നിവയിൽ കാണപ്പെടുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ, വീക്കം കുറയ്ക്കുന്നതിലൂടെ രോഗകാരികളോടുള്ള  ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

പഞ്ചസാര ഒഴിവാക്കൂ…

പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് രോഗപ്രതിരോധ ശേഷി ഇല്ലാതാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  രോഗപ്രതിരോധ ശേഷി കുറയുമ്പോൾ, നിങ്ങൾക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. പഞ്ചസാര അടങ്ങി ഭക്ഷണങ്ങൾ കഴിക്കുകയോ അല്ലെങ്കിൽ ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ  കുടിക്കുകയാണെങ്കിൽ, രോഗം ഒഴിവാക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുന്നതിന് കാരണമാകും.

ധാരാളം വെള്ളം കുടിക്കൂ…

ജലാംശം രോഗാണുക്കളിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷിക്കുക മാത്രമല്ല നിർജ്ജലീകരണം തടയുകയും അത് മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. കിഡ്നി തകരാർ പരിഹരിക്കാനും ചർമ്മത്തെ സംരക്ഷിക്കാനുമെല്ലാം വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും.

 

 

സമ്മർദ്ദം വേണ്ട…

സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നത് രോഗപ്രതിരോധ ആരോഗ്യത്തിന് പ്രധാനമാണ്. ധ്യാനം, യോഗ, വ്യായാമം, മറ്റ് വർക്കൗട്ടുകൾ എന്നിവ ശീലമാക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ശരിയായി നിലനിർത്താൻ സഹായിക്കും.

പ്രതിരോധശേഷി കൂട്ടാനുള്ള മരുന്നുകൾ കഴിക്കുമ്പോൾ സൂക്ഷിക്കുക; വിദ​ഗ്ധർ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This