ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
413

മുംബൈ: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായും പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായും ആര്‍.എസ്.എസ് ട്വീറ്റിലൂടെ അറിയിച്ചു.

നാഗ്പൂരിലെ കിംഗ്‌സ് വേ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. മാര്‍ച്ച് ഏഴിന് മോഹന്‍ ഭാഗവത് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here