ഇനി മുതൽ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല; പുതിയ പരിഷ്‌കാരങ്ങൾ ഇങ്ങനെ

0
439

തിരുവനന്തപുരം : പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ദിവസം തന്നെ സ്ഥിരം രജീസ്ട്രേഷന്‍ നമ്പര്‍ ലഭ്യമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ബോഡി നിര്‍മാണം ആവശ്യമായ വാഹനങ്ങള്‍ക്കു മാത്രമായി താല്‍ക്കാലിക റജിസ്ട്രേഷന്‍ നിജപ്പെടുത്താനാണ് തീരുമാനം.

അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പുതിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ ഇനി അനുവദിക്കില്ല. ഈ മാസം 15 മുതൽ പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വരും.

ഇനി മുതൽ അതിസുരക്ഷ നമ്പര്‍ പ്ലേറ്റും ഘടിപ്പിച്ച് വാഹനം നിരത്തിലിറക്കാം. റജിസ്ട്രേഷനായി വാഹനവുമായി മോട്ടോര്‍വാഹനവകുപ്പിന്റ ഒാഫീസില്‍ പോകേണ്ടതില്ല. ഇനി ഫാന്‍സി നമ്പര്‍ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ കിട്ടിയതിന് ശേഷമേ വാഹനം പുറത്തിറക്കാവു.

താല്‍ക്കാലിക റജിസ്ട്രേഷന്‍ എടുത്തിട്ട് നിശ്ചിതസമയത്തിനുള്ളില്‍ വാഹനം റജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഇനി പണികിട്ടും. കാലാവധി കഴിഞ്ഞ് റജിസ്റ്റര്‍ ചെയ്താല്‍ പതിനഞ്ചിന് പുറമെ, പിഴയായി പത്തുവര്‍ഷത്തെ നികുതി കൂടി അധികം അടയ്ക്കേണ്ടിവരും.

 

LEAVE A REPLY

Please enter your comment!
Please enter your name here