സിറ്റിസൺ ട്രോഫി 2021: എം.എഫ്.സി ഉള്ളാളിന് ജയം

0
259

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ മൂന്നാം ദിനമായ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ ശക്തരായ എം.എസ്.സി മൊഗ്രാലിനെ പരാജയപ്പെടുത്തി എം.എഫ്.സി ഉള്ളാൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.

ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന ടൂർണ്ണമെന്റിലെ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിന്റെ മുഴുവൻ സമയം അവസാനിക്കുമ്പോൾ ഇരു ടീമുകളും രണ്ട് വീതം ഗോൾ നേടി മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് പെനാൽറ്റി ഷൂ ഷൂട്ടൗട്ടി ലൂടെയാണ് എം.എഫ്.സി ഉള്ളാൽ എം.എസ്.സി മൊഗ്രാലിനെ വീഴ്ത്തിയത്.

നിശ്ചിത സമയത്ത് ഉള്ളാളിന് വേണ്ടി ഫറാനും സഫ്‌വാനും ഓരോ ഗോൾ വീതവും മോഗ്രലിനു വേണ്ടി അൽഫാസ് എ.യും അൽഫാസ് ബി.യും ഓരോ ഗോൾ വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here