Friday, May 14, 2021

സിറ്റിസൺ ട്രോഫി 2021: വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കൾ; റണ്ണറപ്പായി സിറ്റിസൺ ഉപ്പള

Must Read

ഉപ്പള; സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച അന്തർസംസ്ഥാന സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിൽ ആഥിതേയരായ സിറ്റിസൺ ഉപ്പളയെ പരാജയപ്പെടുത്തി വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കി ജേതാക്കളായി.

ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡ് പയ്യങ്കിയുടെ വിജയം. യുണൈറ്റഡ് പയ്യങ്കിക്ക് വേണ്ടി അനുരാഗ് രണ്ടും ആസിഫ് പ്യാരി, കെ പി രാഹുൽ എന്നിവർ ഓരോ ഗോൾ വീതവും നേടി. സിറ്റിസൺ ഉപ്പളക്കായി ജുനൈസും ഫയാസും ഓരോ ഗോൾ വീതം നേടി.

ഫൈനലിലെ മികച്ച കളിക്കാരനായി വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കിയുടെ അനുരാഗിനെ തിരഞ്ഞെടുത്തു.

ടൂർണ്ണമെന്റിലെ മികച്ച ഫോർവേഡായി സിറ്റിസൺ ഉപ്പളയുടെ ഫയാസിനെയും മികച്ച ഡിഫണ്ടറായി യുണൈറ്റഡ് പയ്യങ്കിയുടെ ആസിഫ് പ്യാരിയെയും മികച്ച ഗോൾകീപ്പറായി യുണൈറ്റഡ് പയ്യങ്കിയുടെ അൻഷിദ് ഖാനെയും പ്ലെയർ ഓഫ് ടൂർണ്ണമെന്റായി സിറ്റിസൺ ഉപ്പളയുടെ സാദിക്കിനെയും എമെർജിങ് പ്ലയറായി സിറ്റിസൺ ഉപ്പളയുടെ ഹർഷിക്കിനെയും തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ്...

More Articles Like This