വാക്ക് പാലിച്ച് സലിംകുമാര്‍; അരിതാ ബാബുവിന് കെട്ടിവെയ്ക്കാനുള്ള പണം നല്‍കി

0
183

കായംകുളം: വാക്ക് പാലിക്കാന്‍ നടന്‍ സലിംകുമാര്‍ കായംകുളത്ത് എത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കുമെന്ന് സലിംകുമാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിക്കാനാണ് സലിംകുമാര്‍ കായംകുളത്ത് എത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം നാമനിര്‍ദേശപത്രിക സമര്‍പ്പണം കഴിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ആവേശത്തിന് നടുവിലേക്കാണ് നടന്‍ സലിംകുമാര്‍ വന്നിറങ്ങിയത്. സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം പത്രിക സമര്‍പ്പണത്തിനായി മുതുകളം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്കും എത്തിയിരുന്നു.

വരണാധികാരിക്ക് മുന്നില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം താരം നിറഞ്ഞു നിന്നിരുന്നു. പിന്നെ പഴ്‌സില്‍ കരുതിയ പണം അരിതയ്ക്ക് നല്‍കുകയായിരുന്നു. അരിതയ്ക്ക് വിജയാശംസകള്‍ നേര്‍ന്നതിനൊപ്പം, പ്രവര്‍ത്തര്‍ക്ക് നിര്‍ദേശങ്ങള്‍ കൂടി നല്‍കിയ ശേഷമാണ് സലീംകുമാര്‍ കായംകുളത്ത് നിന്ന് മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here