സിറ്റിസൺ ട്രോഫി 2021: ഫൈനൽ പോരാട്ടം ഇന്ന്; ആഥിതേയരായ സിറ്റിസൺ ഉപ്പള വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കിയെ നേരിടും

0
288

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിച്ചു വരുന്ന അന്തർസംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ന് കലാശപ്പോരാട്ടം. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ ആഥിതേയരായ സിറ്റിസൺ ഉപ്പള ശക്തരായ വോഗ് ദുബൈ യുണൈറ്റഡ് പയ്യങ്കിയെ നേരിടും.

ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന ടൂർണ്ണമെന്റിൽ മികച്ച 12 ടീമുകളാണ് മാറ്റുരച്ചത്.

ശക്തമായ ആദ്യ റൗണ്ട് പോരാട്ടങ്ങൾക്കൊടുവിൽ നടന്ന സെമി ഫൈനലിൽ സിറ്റിസൺ ഉപ്പള മിറാക്കിൾ കമ്പാറിനെയും യുണൈറ്റഡ് പയ്യങ്കി സിറ്റിസൺ ഫുട്ബോൾ അക്കാദമിയെയും പരാജപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.

വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന മത്സരം ‘സി മാക്സ് ലൈവ്’ യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേഷണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here