ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനം, യുവതിക്കെതിരെ മൊത്തം 414 കേസുകള്‍ ; പിഴ അടയ്‌ക്കേണ്ടത് വന്‍ തുക

0
432

അജ്മാന്‍ : ആഴ്ചയില്‍ കുറഞ്ഞത് 4 ട്രാഫിക് നിയമലംഘനമെങ്കിലും നടത്തുന്ന യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് കസ്റ്റഡിയിലായി. 414 ട്രാഫിക് കേസുകളാണ് ഇവരുടെ പേരിലുള്ളത്. 49 ലക്ഷം രൂപയോളമാണ് പിഴ. ഇവര്‍ക്കെതിരെയുള്ള ട്രാഫിക് കേസുകള്‍ കൂടുതലും അമിതവേഗത്തില്‍ വാഹനമോടിച്ചതിനാണെന്ന് അജ്മാന്‍ ട്രാഫിക് കേസ് അന്വേഷണ വിഭാഗം തലവന്‍ മേജര്‍ റാഷിദ് ഹുമൈദ് ബിന്‍ ഹിന്ദി വെളിപ്പെടുത്തി.

അറബ് വംശജയായ യുവതിയുടെ പേരിലുള്ളതാണ് വാഹനത്തിന്റെ ലൈസന്‍സ്. മൂന്നു വര്‍ഷം ഗതാഗത നിയമലംഘനം പതിവാക്കിയതോടെയാണ് പിഴ സംഖ്യ ഇത്രയും ഉയര്‍ന്നത്. വേഗപരിധി മറികടന്ന വാഹനം റോഡ് ക്യാമറകളില്‍ കുടുങ്ങുകയായിരുന്നു. ആറു മാസത്തിനുള്ളില്‍ പിഴയടച്ചിട്ടില്ലെങ്കില്‍ വാഹനം പരസ്യലേലത്തില്‍ വില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

നിര്‍ദിഷ്ട വേഗപരിധിയും കടന്ന് വാഹനം മണിക്കൂറില്‍ 80 കി.മീ എത്തിയാല്‍ പിഴ 3000 ദിര്‍ഹമാണ്. കൂടാതെ ഡ്രൈവറുടെ ലൈസന്‍സില്‍ 23 ബ്ലാക്ക്മാര്‍ക്കും വീഴും. 60 ദിവസത്തേക്കാണ് ഈ വാഹനം പിടിച്ചെടുക്കുക. പരിധി കഴിഞ്ഞ് 60 കി.മീറ്റര്‍ വേഗപരിധിയെത്തുന്നവര്‍ക്ക് പിഴ 2000 ദിര്‍ഹമാണ്.12 ബ്ലാക്ക് മാര്‍ക്കും ഉണ്ടാകും. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചെടുക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here