മഞ്ചേശ്വരത്ത് പ്രചാരണം സജീവമാക്കി യു.ഡി.എഫും എൽ.ഡി.എഫും

0
354

മഞ്ചേശ്വരം : പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി സ്ഥാനാർഥികൾ മഞ്ചേശ്വരത്ത് പ്രചാരണം സജീവമാക്കി. യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം.അഷ്റഫ് ശനിയാഴ്ച കുമ്പള, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തി. കടകളിലും വീടുകളിലും വോട്ടഭ്യർഥിച്ചു. എൻമകജെ പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷനിൽ പങ്കെടുത്തു. കുമ്പള ഷാഫി ഇമാം അക്കാദമിയിൽ സന്ദർശനം നടത്തി. യു.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം.അബ്ബാസ്, ചെയർമാൻ മഞ്ചുനാഥ ആൽവ, ടി.എ.മുസ, എ.കെ.ആരിഫ്, അഷ്റഫ് കർള എന്നിവർ ഒപ്പമുണ്ടായിരുന്നു.

എൽ.ഡി.എഫ്. സ്ഥാനാർഥി വി.വി.രമേശൻ ശനിയാഴ്ച വൊർക്കാടി, മീഞ്ച പഞ്ചായത്തിലെ വോട്ടർമാരെ കണ്ടു.

ബാക്രബയിൽ ടൗണും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പര്യടനം ആരംഭിച്ചു. വൊർക്കാടി സുങ്കതകട്ടയിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. വൊർക്കാടി, പാവൂർ എന്നിവിടങ്ങളിലെ ദിനേശ് ബീഡി സംഘത്തിലും തലക്കി, വാലംപുളി, കെദുമ്പാടി, പാവൂർ എന്നിവിടങ്ങളിലെ വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ചു. മീഞ്ച പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലും പര്യടനം നടത്തി.

വൊർക്കാടി പഞ്ചായത്ത് പ്രസിഡന്റ് എസ്.ഭാരതി, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി ആർ.ഷെട്ടി, ഡി.ബൂബ, ജയരാമ ബെള്ളങ്കുടിൽ, സി.അരവിന്ദ, ഡി.കമലാക്ഷ എന്നിവർ കൂടെയുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here