മഞ്ചേശ്വരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അശ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു

0
209

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അശ്‌റഫ് നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് ഓഫീസില്‍ വരണാധികാരി മുമ്പാകെയാണ് പത്രിക സമര്‍പിച്ചത്. പ്രകടനമായാണ് പത്രിക സമര്‍പണത്തിന് എത്തിയത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം സി ഖമറുദ്ദീന്‍, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയ യു ഡി എഫ് നേതാക്കള്‍ സംബന്ധിച്ചു.

ബി ജെ പി സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി വി രമേശനുമാണ് അശ്റഫിന്റെ എതിരാളികള്‍.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് 2006 ല്‍ ഒഴികെ യു ഡി എഫ് തന്നെയാണ് സ്ഥിരമായി ജയിച്ച്‌ വരുന്നത്. 2016 ലെ തെരെഞ്ഞെടുപ്പില്‍ 89 വോടിന്റെ ചെറിയ ഭൂരിപക്ഷത്തിലാണ് മുസ്ലിം ലീഗിലെ പി ബി അബ്ദുല്‍ റസാഖ് ജയിച്ചതെങ്കില്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ യു ഡി എഫിനായി. മണ്ഡലത്തില്‍ നിന്ന് തന്നെയുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിച്ച്‌ വിജയം തുടരാനാവുമെന്നാണ് യു ഡി എഫ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here