ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് പോലീസ് പിഴ ചുമത്തി

0
212

ഒഡിഷ : ഹെല്‍മെറ്റ് ധരിക്കാതെ ലോറി ഓടിച്ചെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് പോലീസ് പിഴ ചുമത്തി. ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് സംഭവം. ഗഞ്ചം ജില്ലയിലെ ആര്‍ടി ഓഫീസില്‍ തന്റെ വാഹനത്തിന്റെ പെര്‍മിറ്റ് പുതുക്കാന്‍ പോയ പ്രമോദ് കുമാര്‍ എന്ന ഡ്രൈവര്‍ക്കാണ് പോലീസ് ഹെല്‍മെറ്റ് ധരിച്ചില്ലെന്ന കാരണം പറഞ്ഞ് 1000 രൂപ പിഴ ചുമത്തിയത്.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2021 മാര്‍ച്ച് 15നുള്ള സ്ലിപ്പില്‍ OR-07W / 4593, എന്ന വണ്ടി നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. താന്‍ ലോറി ഡ്രൈവര്‍ ആണെന്നും ഓടിക്കുന്ന വാഹനം ലോറി അല്ലാതെ മറ്റൊന്നുമല്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നിട്ടും അധികാരികള്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ല. ഇയാളുടെ ഫോട്ടോയും ലഭിച്ച സ്ലിപ്പും സോഷ്യല്‍ മീഡിയയിലും പ്രചരിയ്ക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here