മംഗൽപ്പാടി പഞ്ചായത്ത് പരിധിയിലെ പൊതു നിരത്തുകളിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ വലിച്ചെറിഞ്ഞാൽ പിഴ

0
183

ഉപ്പള: മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് പരിധിയിൽ ദേശിയപാതയുടെ ഇരു വശങ്ങളിലും പൊതു നിരുത്തുകളിലും മറ്റും പൊതുജനങ്ങളോ സ്വകാര്യ സ്ഥാപനങ്ങളുടെയോ പ്ലാസ്റ്റിക് ജൈവ ഫുഡ് വേസ്റ്റുകളും ജൈവ വസ്തുക്കളും, അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവൃത്തികൾ 10-03-2021 മുതല്‍ നിരോധിച്ചിരിക്കുന്നു. ഇത്തരം നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ അത്തരം വ്യക്തികളുടെ മേൽ കേരള പഞ്ചായത്ത് രാജ് ചട്ടം അനുശാസിക്കുന്ന നിയമ പ്രകാരം സെക്ഷന്‍ 219 എസ് 2(1) സൂചിപ്പിച്ചിട്ടുള്ള ഉപ വകുപ്പിലും 3(1) പരാമര്‍ശിക്കപ്പെടുന്ന 25000/- രൂപ പിഴ ഈടാക്കുന്നതും, 6 – മാസത്തില്‍ കുറയാതെയും ഒരു വര്‍ഷത്തില്‍ കുറയാതെയുമുള്ള തടവു നല്‍കി ശിക്ഷിക്കപ്പെടുന്നതിന് ശുപാര്‍ശ ചെയ്യുന്നതുമാണ്. ആയതിനാൽ ഇത്തരം പ്രവൃത്തികളില്‍ നിന്ന് എല്ലാവരും പിന്തിരിയണമെന്ന് അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here