പൈവളിഗെ സ്വദേശി ഡോ. എ.കെ കാസിം മക്കയില്‍ അന്തരിച്ചു

0
180

കാസര്‍കോട്: പൈവളിഗെ സ്വദേശിയായ ഡോ. എ.കെ കാസിം (49) മക്കയില്‍ അന്തരിച്ചു. ഹൃദയാഘാതംമൂലമായിരുന്നു മരണം. മക്ക ഏഷ്യന്‍ പോളി ക്ലീനിക്ക് മാനേജറായും ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയ തീരുമാനം ചട്ടവിരുദ്ധം; രൂക്ഷവിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി

വര്‍ഷങ്ങളോളം ഉപ്പള കൈക്കമ്പയില്‍ ക്ലീനിക്ക് നടത്തിയിരുന്നു. മംഗളൂരു ഒമേഗ ആസ്പത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗളൂരു യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു. സാമൂഹ്യ സേവന രംഗത്ത് സജീവമായിരുന്ന ഡോ. കാസിമിന്റെ ആക്‌സ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മംഗളൂരു ഫള്‍നീരിലെ അപ്പാര്‍ട്ട്‌മെന്റിലാണ് കുടുംബ സമേതം താമസിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here