എന്‍ഡിഎയില്‍ വന്‍ പ്രതിസന്ധി; തലശ്ശേരിയിലും ദേവികുളത്തും പത്രിക തള്ളി

0
235

കണ്ണൂര്‍: തലശ്ശേരിയിലും ദേവികുളത്തും എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളി. തലശ്ശേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്.

ഉമ്മൻചാണ്ടിയുടെ മരുമകൻ വർഗീസ് ജോർജും നടൻ ലാലും ട്വന്‍റി 20-യിൽ, സംഘടനാ ചുമതല

പത്രികയില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതാണ് കാരണം. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് എന്‍ ഹരിദാസ്. കണ്ണൂരില്‍ ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഡമ്മി സ്ഥാനാര്‍ഥിയിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ഥില്ലാതായി. 2016-ല്‍ 22,125 വോട്ടാണ് ബിജെപിക്കായി മത്സരിച്ച വി.കെ.സജീവന്‍ നേടിയത്.

ദേവികുളത്ത് എന്‍ഡിഎ മുന്നണിയുടെ ഭാഗമായി മത്സരിക്കാനിരുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥിയുടെ പത്രികയും തള്ളി.  എഐഎഡിഎംകെയ്ക്കായി മത്സരിക്കുന്ന ആര്‍.ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവികുളം സബ്കളക്ടര്‍ പത്രിക തള്ളിയത്.

ഇതിനിടെ അഴീക്കോട് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.ഷാജിക്കെതിരെ എല്‍ഡിഎഫ് പരാതിയുമായി രംഗത്തെത്തി. ഷാജിയെ ആറ് വര്‍ഷം തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here