Monday, May 10, 2021

കോൺഗ്രസ്​ വിട്ട വിജയൻ തോമസ്​ ബി.ജെ.പി അംഗത്വം സ്വീകരിച്ചു

Must Read

ന്യൂഡൽഹി: കോൺഗ്രസ്​ വിട്ട കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ്​ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്​ഥാനത്ത്​ നടന്ന ചടങ്ങിൽ  പാർട്ടി ജനറൽ സെക്രട്ടറി അരുൺ സിങ്​ അംഗത്വം നൽകി. ടോം വടക്കനും ഒപ്പമുണ്ടായിരുന്നു.
സ്​ഥാനാർഥിയാകില്ലെന്ന്​ ഉറപ്പായതോടെയാണ്​ വിജയൻ തോമസ്​ രാജി​െവച്ചത്​. അദ്ദേഹം നേമത്ത്​ മത്സരിക്കാൻ താൽപ്പര്യപ്പെട്ടിരുന്നതായാണ്​ വിവരം. വിജയൻ തോമസിന്​ പകരം മറ്റ്​ പേരുകൾ പരിഗണിച്ചതോടെയാണ്​ ​േനതൃത്വവുമായി ഇടഞ്ഞത്​. നേരത്തെയും അദ്ദേഹം സംസ്​ഥാന നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന്​ പാർട്ടി വിടാൻ തീരുമാനിച്ചിരുന്നു. തുടർന്ന്​ നേതാക്കൾ ഇടപെട്ട്​ അനുനയിപ്പിച്ച്​ മടക്കികൊണ്ട്​ വരികയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത്​ കെ.ടി.ഡി.സിയുടെ ചെയർമാനായിരുന്നു വിജയൻ തോമസ്​.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സമ്പർക്കം ഉണ്ടായി അഞ്ച് ദിവസത്തിന്‌ ശേഷമാണ്‌ കോവിഡ്‌ ടെസ്‌റ്റ്‌ ചെയ്യേണ്ടത്‌, ടെസ്റ്റ് റിസൾട്ട് നെഗറ്റീവായാലും ഇത് കൂടി ശ്രദ്ധിക്കണം: ഡോ ഷിംന അസീസ്

ആരെങ്കിലും പോസിറ്റീവ് ആയെന്ന്‌ കേട്ടാലുടൻ ഓടിപ്പോയി ചെക്ക്‌ ചെയ്‌തിട്ട്‌ കാര്യമില്ലെന്ന് ഡോ. ഷിനം അസീസ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഡോക്ടർ ഇക്കാര്യം വിശദീകരിച്ചത്. സമ്പർക്കം ഉണ്ടായി അഞ്ച്...

More Articles Like This