കണ്ണൂരിൽ ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു

0
280

കണ്ണൂർ: (www.mediavisionnews.in) കണ്ണൂരിൽ ബസ് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) യാണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ ആണ് അപകടം ഉണ്ടായത്.

രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബസ് കയറാന്‍ ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ. ആറ് മാസം ഗർഭിണിയായിരുന്നു ദിവ്യ.

LEAVE A REPLY

Please enter your comment!
Please enter your name here