ഉപ്പളയിൽ 17 ലക്ഷം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

0
145

ഉപ്പള: (www.mediavisionnews.in) നോട്ടുനിരോധനത്തിന്റെ ഭാഗമായി നിരോധിച്ച 1000 രൂപയുടെ 17 ലക്ഷം വരുന്ന നിരോധിത നോട്ടുകള്‍ പിടികൂടി. ദേശീയപാതയിലൂടെ 2 കാറുകളിലായി കടത്തുകയായിരുന്ന നോട്ടുകെട്ടുകള്‍ ഉപ്പളയിലാണ് പിടിയിലായത്. ഹൈവേ പട്രോളിങ് ടീമാണ് ഇവ പിടിച്ചെടുത്തത്. കുമ്പള എസ്ഐ, കെ.പി.വി.രാജീവന്റെ നേതൃത്വത്തിലായിരുന്നു നിരോധിത കറന്‍സി വേട്ട. രണ്ട് കാറുകളും കാറിലുണ്ടായിരുന്ന രണ്ട് പേരും പോലീസ് കസ്റ്റഡിയിലാണ്. സിപിഒമാരായ ഹരീഷ്, സുനേഷ്, സജീഷ് എന്നിവരും പോലീസ് ടീമിലുണ്ടായിരുന്നു. നിരോധിത നോട്ടുകള്‍ കടത്തുന്നത് എന്തിനുവേണ്ടിയാണെന്നും ആര്‍ക്കു വേണ്ടിയാണെന്നതുമുള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്താലേ ലഭിക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here