അങ്ങനെ അതും സംഭവിച്ചു; പിണറായിയില്‍ കോഴി പ്രസവിച്ചു

0
291

കണ്ണൂര്‍: കോഴി പ്രസവിച്ചുവെന്ന വാര്‍ത്ത കേട്ട ഞെട്ടലിലാണ് കണ്ണൂര്‍ പിണറായിയിലെ ആളുകള്‍. കാര്യം സത്യമാണ്. വെട്ടുണ്ടായിലെ തണലില്‍ കെ.രജിനയുട വീട്ടിലെ തള്ളക്കോഴിയാണ് പ്രസവിച്ചത്. വാര്‍ത്തയറിഞ്ഞ് നിരവധി ആളുകളാണ് രജിനയുടെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ബീഡിത്തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിപ്രകാരമാണ് രജിനക്ക് കോഴിയെ ലഭിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കുരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ക്കവിഞ്ഞ് വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. അമിത രക്തസ്രാവമുണ്ടായതിനാല്‍ പ്രസവത്തിന് ശേഷം തള്ളക്കോഴി ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല.

തള്ളക്കോഴിയുടെ ഉള്ളില്‍ ഭ്രൂണം ഉണ്ടായെങ്കിലും തോടിന്റെ കവചം രൂപപ്പെട്ടിട്ടില്ല. ഭ്രൂണം വികസിച്ച് നിശ്ചിത സമയമെത്തിയാല്‍ സ്വാഭാവികമായും ശരീരം അതിനെ പുറന്തള്ളാന്‍ ശ്രമിക്കും. 21 ദിവസമാണ് മുട്ട അടവെച്ച് വിരിയിക്കാനെടുക്കുന്ന കാലയളവ്. കോഴിയുടെ ജഡം പരിശോധിച്ചാലേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.രാജന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here