മത്സ്യവ്യാപാരിക്ക് സമ്പർക്കം 3000ത്തോളം പേരുമായി; സംസ്ഥാനത്തെ ഏറ്റവും വലുത്

0
159

തിരുവനന്തപുരം∙ സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പർക്കം നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിയുടേത്. 3000ത്തോളം ആളുകളുമായി  ഇദ്ദേഹത്തിന്  സമ്പർക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ ഉണ്ടായതിൽ വലിയ സമ്പർക്കമായാണ് ആരോഗ്യവകുപ്പ് കണക്കാക്കുന്നത്. 

കുമളി എട്ടാം മൈൽ മുതൽ രാജാക്കാട് രാജകുമാരി, പൂപ്പാറ, ചെമ്മണ്ണാർ തുടങ്ങി അതിർതി മേഖലയിലെ ഒട്ടു മിക്ക പട്ടണങ്ങളിലും ഇദ്ദേഹം എത്തിയതായാണ് വിവരം. ഇടുക്കിയിൽ നെടുങ്കണ്ടം ടൗൺ പൂർണമായി അടച്ചു. മത്സ്യകച്ചവടക്കാരൻ, ഗ്രാമപഞ്ചായത്ത്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ 48 പേർക്ക് ടൗണിൽ രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. 

LEAVE A REPLY

Please enter your comment!
Please enter your name here