30 ലക്ഷത്തിന്റെ സ്വർണവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശി പിടിയിൽ

0
156

തിരുവനന്തപുരം: ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലയുള്ള സ്വർണവുമായി വിമാനയാത്രക്കാരനെ പിടികൂടി.

കാസർകോട്‌ ആലംപാടി പുതിയലക്ക വീട്ടിൽ, നിസാറുദ്ദീനെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാത്രി ദുബായിൽനിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ്. 683 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് പിടികൂടിയത്. ഇയാളിൽനിന്ന് ഒരു ലക്ഷം രൂപ വിലയുള്ള മൊബൈൽഫോണും പിടികൂടിയതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.

കുഴമ്പുരൂപത്തിലുള്ള സ്വർണം പ്രോട്ടീൻ പൗഡറുമായി യോജിപ്പിച്ച് സിലിൻഡറുകളുടെ രൂപത്തിലാക്കി ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here