ബെംഗളൂരു അക്രമം:എംഎല്‍എയുടെ വീട്ടില്‍ നിന്ന് 3 കോടിയുടെ സ്വർണവും വെള്ളിയും മോഷ്ടിച്ചതായി റിപ്പോർട്ട്

0
156

ബെംഗളൂരു: (www.mediavisionnews.in)  സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ ഉണ്ടായ അക്രമത്തിനിടെ കോണ്‍ഗ്രസ് എം.എല്‍.എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ വീട് കൊള്ളയടിച്ചതായി പോലീസ് പ്രഥമ വിവര റിപ്പോർട്ട്. മൂന്ന് കോടിയോളം വില മതിക്കുന്ന സ്വര്‍ണവും വെളളിയുമാണ് കൊള്ളയടിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ വീട് തീയിട്ട് നശിപ്പിക്കുകയും ചെയ്തു.  

2000-3000 ആളുകള്‍ ചേര്‍ന്ന് വീടും വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുവകകളും തീയിട്ട് നശിപ്പിച്ചതായി മൂര്‍ത്തി നല്‍കിയ പരാതിയില്‍ പറയുന്നു. 
 
പുലികേശിനഗർ കോൺഗ്രസ് എം.എൽ.എ. അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധു സാമൂഹികമാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിനെത്തുടർന്നാണ് ഓഗസ്റ്റ് 11 രാത്രി ഡി.ജെ. ഹള്ളി, കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനുകൾക്കുനേെരയും കാവൽബൈരസന്ദ്രയിലെ ശ്രീനിവാസ മൂർത്തിയുടെ വീടിനുനേരെയും ആക്രമണമുണ്ടായത്. 200-ഓളം വാഹനങ്ങൾ കത്തിച്ചു. തുടർന്ന് പോലീസ് നടത്തിയ വെടിവെപ്പിൽ മൂന്നുയുവാക്കളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഡി.പി.ഐ. നേതാവ് മുസമിൽ പാഷയടക്കം 145 പേരെയാണ് അറസ്റ്റുചെയ്തത്. 

LEAVE A REPLY

Please enter your comment!
Please enter your name here