ഒരാൾ കൂടി കൊവിഡിന് കീഴടങ്ങി, കാസർകോട് ഇന്ന് കൊവിഡ് ബാധിച്ച് 7 മാസം പ്രായമായ കുഞ്ഞടക്കം രണ്ട് മരണം

0
164

കാസർകോട്: (www.mediavisionnews.in) കാസർകോട് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസര്‍കോട് നഗരസഭാ പരിധിയിലെ മോഹനൻ (71) ആണ് മരിച്ചത്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഈ മാസം 10 നാണ് ഇദ്ദേഹത്തെ പരിയാരത്ത് പ്രവേശിപ്പിച്ചത്. കാസർകോട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ട്. കാസർകോട് ഇന്ന് രണ്ട് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 7 മാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പൈവളികെ പഞ്ചായത്തിലെ റിസ ഫാത്തിമ ( 7 മാസം) ആണ് മരിച്ചത്. കുട്ടിയുടെ അച്ഛനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണേിയയെ തുടർന്ന് വെൻ്റിലേറ്ററിലായിരുന്നു കുഞ്ഞ്.

LEAVE A REPLY

Please enter your comment!
Please enter your name here