കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു; സംസ്ഥാനത്ത് കൊവിഡ് മരണസംഖ്യ ഉയരുന്നു

0
161

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന എളമക്കര പ്ലാശേരിൽ പറമ്പിൽ പി ജി ബാബു ആണ് (60) മരിച്ചത്. കടുത്ത പ്രമേഹവും അണുബാധയും മൂലം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ജൂലൈ 29 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 

കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രിയും (65) ഇന്ന് മരിച്ചിരുന്നു. കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ചന്ദ്രിയുടെ മരണം. ഇതോടെ കോഴിക്കോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18  ആയി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്‍തീന്‍ (75) ആണ് മരിച്ചത്. ഹൃദ്രോഗബാധിതന്‍ കൂടിയായിരുന്നു മരിച്ച മൊയ്‍തീന്‍. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച കൊടുവള്ളി സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്നാണ്. കൊടുവള്ളി പെരിയാംതോട് കുന്നുമ്മല്‍ അബ്ദുല്‍ റസ്സാഖിന്‍റെ മകന്‍ സാബിതാണ് കഴിഞ്ഞ ദിവസം മരിച്ചത്. 27 വയസായിരുന്നു. 

മൂന്ന് മാസത്തോളമായി ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു സാബിത്. തിങ്കളാഴ്ച രാവിലെയായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തി കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം കൊടുവള്ളി മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്കാരം നടത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here