സ്വർണക്കടത്ത്; യു.എ.ഇ അറ്റാഷെ ഇന്ത്യ വിട്ടു, കടന്നത് രണ്ട് ദിവസം മുമ്പ് ഡൽഹിയിൽ നിന്ന്

0
195

ന്യൂഡൽഹി: യു.എ.ഇ അറ്റാഷെ റഷീദ് ഖാമീസ് അൽ അഷ്‌മി ഇന്ത്യ വിട്ടു. തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷെയായിരുന്നു ഇയാൾ. രണ്ട് ദിവസം മുമ്പാണ് അ‌റ്റാഷെ ഡൽഹിയിൽ നിന്നും യു.എ.ഇയിലേക്ക് കടന്നത്. ഞായറാഴ്ചയാണ് ഇയാൾ തിരുവനന്തപുരത്തേക്ക് നിന്ന് ഡൽഹിയിലേക്ക് തിരിച്ചത്. അറ്റാഷെയുടെ സഹായം സ്വർണക്കടത്ത് പ്രതികൾക്ക് കിട്ടിയിട്ടുണ്ട് എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് അറ്റാഷെ സർക്കാർ വൃത്തങ്ങൾ അറിയാതെ യു.എ.ഇയിലേക്ക് കടന്നത്.

അറ്റാഷെയെ ചോദ്യം ചെയ്യാൻ അന്വേഷണ ഏജൻസികൾ ആലോചിച്ചിരുന്നു. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടാനിരിക്കെയായിരുന്നു അറ്റാഷെ യു.എ.ഇയിലേക്ക് കടന്നത്.സ്വർണം കണ്ടെത്തിയ പാഴ്‌സൽ വന്നത് അറ്റാഷെയുടെ പേരിലായിരുന്നു. അറ്റാഷെയും പ്രതികളും തമ്മിൽ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here